വീയപുരത്ത് പാടശേഖരങ്ങളില്‍ മടവീഴ്ച; പത്തുകോടി രൂപയുടെ നാശനഷ്ടം
ഹരിപ്പാട് :കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായതോടെ വീയപുരം കൃഷിഭവന്‍ പരിധിയിലെ രണ്ടാം കൃഷിചെയ്ത പാടശേഖരത്തിലെ നെല്‍ചെടികള്‍ വെള്ളത്തിലായി.479ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ രണ്ടാംകൃഷിയിറക്കിയത്.ഏഴുപാടങ്ങളാണ് രണ്ടാം കൃഷിയിറക്കാന്‍ തയ്യാറായി രംഗത്ത് വന്നത്.അച്ചനാരി കൂട്ടംകൈത,കട്ടകുഴി,പാമ്പനം വെള്ളക്കുഴി,പ്രയാറ്റേരി മണിയംകേരി,കിഴക്കേ വാര്യത്ത് പോച്ച,ഇലവന്താനം,മുണ്ടുതോട് പോളത്തുരുത്ത് എന്നീ പാടശേഖരങ്ങളിലാണ് ഇത്തവണ കൃഷിയിറക്കിയത്.
ഇതില്‍ ഇലവന്താനം,മുണ്ടുതോട് പോളതുരുത്ത്, പ്രയാറ്റേരില്‍ മണിയന്‍കേരില്‍ പാടശേഖരങ്ങള്‍ ഒഴികയുള്ള പാടശേഖരങ്ങള്‍ ജൂലൈ മാസത്തില്‍ പെയ്ത മഴയോടെ മടവീഴ്ചയുണ്ടായി. ബാക്കിയുള്ള പാടശേഖരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മടവീഴ്ചയുണ്ടായത്.479 ഹെക്ടര്‍കൃഷിയിടങ്ങളിലെ നാശനഷ്ടം പത്തുകോടിരൂപയാണെന്ന് അധികൃതര്‍ പറഞ്ഞു.മടവീഴ്ചയില്‍ നാശ നഷ്ടംസംഭവിച്ച പാടശേഖരങ്ങള്‍ അസി.കൃഷിഡയറക്ടര്‍,കൃഷി ഓഫീസര്‍,വില്ലേജാഫീസര്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."