ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖയില്‍ തീയും പുകയും; പരിഭ്രാന്തി പരത്തി
തൊടുപുഴ: ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖയില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4.25 ഓടെയാണ് ഇടുക്കി റോഡില്‍ കല്ലറയ്ക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനുള്ളിലെ സീലിംഗില്‍ നിന്നും പുകയും തീയും ഉയര്‍ന്നത്.
ഈ സമയം വനിതാ ജീവനക്കാര്‍ മാത്രമാണ് ബാങ്കിലുണ്ടായിരുന്നത്. പരിഭ്രാന്തരായ ഇവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. തുടര്‍ന്ന് മെയ്ന്‍ സ്വിച്ച് ഓഫാക്കിയ ശേഷം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി. കരുണാകരന്‍പിള്ളയുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഫയര്‍ എക്സ്റ്റിങ്ക്വിഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സി.എഫ്.എല്‍ ബള്‍ബിന് തീപിടിച്ച് സീലിംഗിലേക്ക് പടര്‍ന്നതാണ് പ്രശ്‌നമായത്. അതേസമയം ബാങ്കിലെ ഫയര്‍ എക്സ്റ്റിങ്ക്വിഷര്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."