അശാസ്ത്രീയ നിര്‍മാണം; നാട്ടുകാര്‍ക്ക് ദുരിതമായി ഓവ്ചാലുകള്‍
പീച്ചംങ്കോട്: ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം നിര്‍മിച്ച ഓവുചാലുകള്‍ യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതം വിതക്കുന്നതായി ആരോപണം.
എടവക പഞ്ചായത്തിലെ പീച്ചംങ്കോട് അംബേദ്കര്‍ റോഡില്‍ നിര്‍മിച്ച ഓവുചാലുകളാണ് വെള്ളം കെട്ടി നിന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണമാണ് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ പാഴാവാനിടയാക്കിയതെന്നാണ് ആരോപണം.
ജില്ലയിലെ ഏക കാന്‍സര്‍ ചികിത്സാ കേന്ദ്രമായ അംബേദ്കര്‍ ആശുപത്രിയിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന പീച്ചങ്കോട്-നല്ലൂര്‍നാട് റോഡില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഓവു ചാലുകള്‍ നിര്‍മിച്ചത്. പിച്ചങ്കോട് നിന്നും 300 മീറ്റര്‍ മാറി റോഡില്‍ നിറയെ വെള്ളം കെട്ടി നിന്നിരുന്ന ഭാഗത്താണ് നാട്ടുകാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എടവക പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
എന്നാല്‍ പ്രവൃത്തിയിലെ അപാകതയും അശാസ്ത്രീയതയും കാരണം ഓവുചാല്‍ ഗുണത്തേക്കാളേറെ നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മഴ പെയ്താല്‍ റോഡിലുള്ള വെള്ളം ഓവുചാലിലേക്കിറക്കാന്‍ പ്രവൃത്തി സമയത്ത് കൂട്ടിയിട്ട കല്ലും മണ്ണും തടസമാവുകയാണ്. ഇത് നീക്കം ചെയ്യാത്തത് കാരണം റോഡില്‍ പഴയതിനേക്കാള്‍ കൂടുതലായി വെള്ളം കെട്ടി നിന്ന് കാല്‍ നടയാത്ര പോലും കഴിയാത്ത നിലയിലാണ്.
ഓവുചാലുകള്‍ക്ക് വെള്ളം ഒഴുകി പോകാന്‍ വേണ്ടത്ര ചെരിവ് നല്‍കാത്തതിനാല്‍ ചാലുകളില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്നതും പരിസരവാസികള്‍ക്ക് ദുരിതമാവുന്നു.
ഇത് സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇത് വരെയും പരിഹാരം കാണാന്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."