മഞ്ചേരി-മലപ്പുറം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം ബീവറേജ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തം
മഞ്ചേരി: പുതിയ ട്രാഫിക്ക് പരിഷ്‌കാരം നിലവില്‍വന്നെങ്കിലും മഞ്ചേരി മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാനിടയാക്കുന്നു. മദ്യവില്‍പന നടക്കുന്ന വൈകുന്നേര സമയത്താണ് കാലുകുത്താന്‍ ഇടമില്ലാത്തവിധം ഗതാഗതക്കുരുക്കുണ്ടാവുന്നത്. ഇവിടേക്ക് വരുന്ന നിരവധി വാഹനങ്ങളാണ് ഇടുങ്ങിയ ഈ റോഡിനു ഇരുവശവും മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നത്. ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള പരാതികള്‍ നാനാകോണുകളില്‍ നിന്നും ഉയരുമ്പോഴും ഇതു മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല.
ബീവറേജ് ഔട്ട്‌ലെറ്റ് മഞ്ചേരി മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്നത് കാരണമായി ആശുപത്രിപരിസരങ്ങളില്‍ രാത്രി സമയത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും വ്യാപകമാകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഇത് ഇവിടെനിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട് വിവിധ സാമൂഹിക രാഷ്ട്രീപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലംഉണ്ടായിട്ടില്ല .പുതിയ ഗതാഗത പരിഷ്‌കാരം മിക്കറോഡുകളിലേയും തിരക്കിന് ആശ്വാസം നല്‍കിയെങ്കിലും മലപ്പുറം റോഡിലെ ബീവറേജ് ഔട്ട്‌ലെറ്റിനു മുന്നില്‍ ഗതാഗതക്കുരുക്കു കൂടുതല്‍ വര്‍ധിച്ചുവരികയാണ്.
മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന റോഡ് കടന്നുപോവുന്നിടത്തും ഇതുകാരണം ഗതാഗതകുരുക്ക് രൂക്ഷമാകുന്നുണ്ട്. മെഡി.കോളജിലേക്കുള്ള പ്രധാന കവാടമായ ഈ ഭാഗത്ത് വാഹനക്കുരുക്കുണ്ടാകുന്നത് മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ക്കു വേഗത്തില്‍ കടന്നുപോവാന്‍ തടസമുണ്ടാക്കുന്നുണ്ടന്ന ആക്ഷേപം വിവിധകോണുകളില്‍ നിന്നും ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അത്യഹിത വിഭാഗത്തിലേക്കു രോഗികളുമായി എത്തുന്ന ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദീര്‍ഘമായ സമയം ഗതാഗതക്കുരുക്കില്‍ കുടുങ്ങികിടക്കുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടാവാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."