യുഎം മോട്ടോര്‍ സൈക്കിള്‍സിന്റെ പുതിയ ബൈക്കുകള്‍ നിരത്തിലെത്തി
കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യുഎം ന്റെ പുതിയ മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്ക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നിവ കേരളത്തിലെ നിരത്തുകളിലുമെത്തി.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യുഎംന്റെ ഇന്ത്യന്‍ നിര്‍മാണ പങ്കാളിയായ യുഎം ലോഹ്യ ടൂവീലേഴ്‌സ് ഡയറക്ടര്‍ ആയുഷ് ലോഹ്യയും യുഎം ഇന്ത്യാ ടൂവീലേഴ്‌സ് ഡയറക്ടര്‍ ഹോസെ വിലെഗാസും ചേര്‍ന്ന് വിപണനോദ്ഘാടനം നിര്‍വഹിച്ചു.
ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്, 4 വാല്‍വ്, സ്പാര്‍ക്ക് ഇഗ്‌നിഷന്‍ തുടങ്ങിയവ പുതിയ മോഡലുകളുടെ വൈവിധ്യവും സവിശേഷതയുമാണ്.റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ വില 1.95 ലക്ഷവും റെനഗേഡ് കമാന്‍ഡോ മൊഹാവേയുടെ വില 1,86,450 രൂപയുമാണ്.
279.5 സിസി സിംഗ്ള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്‌ഐ എഞ്ചിനുള്ള റെനഗേഡ് കമാന്‍ഡോ ക്ലാസിക്ക് 2016 ലെ ഓട്ടോ എക്‌സ്‌പോയില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ബൈക്കാണ്.
4 സ്‌ട്രോക്ക്, 4 വാല്‍വ്, 8500 ആര്‍പിഎംല്‍ 25.15 പിഎസ്ഉം 7000 ആര്‍പിഎംല്‍ 23 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്‌നിഷന്‍ തുടങ്ങിയവയാണ് റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ സവിശേഷതകള്‍.
ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്. റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എഞ്ചിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. എന്നാല്‍ പ്രത്യേക രൂപഭംഗിയിലും നിറത്തിലുമാണ് മൊഹാവേ എത്തുന്നത്. മരുഭൂമിയുടെ നിറത്തിലുള്ള സവിശേഷമായ മാറ്റ് പെയ്ന്റാണ് ഇതിന് നിറം പകരുന്നത്. ടെലസ്‌കോപിക്ക് സസ്‌പെന്‍ഷനുള്ളതാണ് ഇതിന്റെ മുന്‍ഭാഗത്തെ വീല്‍. ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുള്ളതാണ് പിന്നിലത്തെ വീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."