HOME
DETAILS
MAL
ജനാധിപത്യത്തിന് ഭീഷണി: കെ.പി.എ മജീദ്
backup
September 22 2017 | 02:09 AM
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫിസിനു നേരെ നടന്ന ആക്രമണം അപലപനീയവും കേരള സമൂഹത്തിന് കളങ്കവുമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിനു മുന്‍പിലെത്തിക്കണം.
രാത്രിയുടെ മറവില്‍ ഒരു മാധ്യമ ഓഫിസ് ആക്രമിക്കുന്നതു കേരളത്തില്‍ അപൂര്‍വവും മുളയിലെ നുള്ളേണ്ട വിപത്തുമാണ്. ഭരണകൂടങ്ങളെയും സംഘടനകളെയും വിമര്‍ശിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനു നേര്‍ക്കുണ്ടായ ഭീഷണിയായാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."