HOME
DETAILS

എം.എ യൂസഫലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ

  
backup
September 22 2017 | 16:09 PM

543654645232

കൊച്ചി: നോര്‍ക്ക റൂട്ട്‌സ് ഡയരക്ടറും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. തന്നെ അയോഗ്യനാക്കിയതിനെതിരെ എം.എ യൂസഫലി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

2013ലെ കമ്പനീസ് ആക്ടിലെ സെക്ഷന്‍ 164(2)എ പ്രകാരമാണ് നടപടി. ഇതുപ്രകാരം മൂന്നു വര്‍ഷം തുടര്‍ച്ചയായി ബാലന്‍സ് ഷീറ്റ്, ആദായനികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളെ കടലാസ് (ഷെല്‍ കമ്പനികള്‍) കമ്പനികളായാണ് പരിഗണിക്കുന്നത്. 2016 നവംബര്‍ ഒന്നുമുതല്‍ 2021 ഒക്ടോബര്‍ 31 വരെയാണ് ഈ കമ്പനികളുടെ ഉടമകളെ അയോഗ്യരാക്കിയത്.

നോര്‍ക്ക റൂട്‌സിന്റെ ഡയരക്ടര്‍മാരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രമുഖ വ്യവസായി എം.എ യുസഫലി, മുന്‍മന്ത്രി കെ.സി ജോസഫ്, ഡോ. ആസാദ് മൂപ്പന്‍ എന്നിവരടക്കം 10 ഡയരക്ടര്‍മാരെയും അയോഗ്യരാക്കിയിരുന്നു. നേരത്തെ, ആസാദ് മൂപ്പന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago