അരൂര്‍ പഞ്ചായത്തില്‍ നികുതി ശേഖരണ ക്യാംപ് തുടങ്ങി
അരൂര്‍: അരൂര്‍ ഗ്രാമ പഞ്ചായത്തിലെ 2017-18 വര്‍ഷത്തേക്കുള്ള കെട്ടിട നികുതി, ലൈസെന്‍സ് ഫീസ് കുടിശിക ഉള്‍പ്പടെയുള്ള നികുതികള്‍ അടയ്ക്കാത്ത നികുതിദായകരുടെ സൗകര്യാര്‍ത്ഥം പഞ്ചായത്തിലെ ഓരോ വാര്‍ഡിലും നികുതി ശേഖരണ ക്യാമ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്നു.
താഴെപ്പറയുന്ന സ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ അടച്ച രസീതുമായി എത്തി പുതിയ നികുതി അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 10.30 മുതല്‍ 4 മണി വരെയാണ് നികുതി സ്വീകരിക്കുന്നത്.
ഒന്നാം വാര്‍ഡ് 22ന് -അരൂര്‍ കളപ്പുരക്കല്‍ ഓഡിറ്റോറിയം, രണ്ടാം വാര്‍ഡ് 23 ന് പള്ളി കോട്ടപ്പുറം റോഡില്‍ പഞ്ചായത്ത് അംഗം അലക്‌സിന്റെ തറവാട് വീട്, മുന്നാം വാര്‍ഡ് 25ന് ഫിഷറീസ് സ്‌ക്കുളില്‍, നാലാം വാര്‍ഡ് 26ന് ഉണ്ണിയമ്പലം ഹാള്‍, അഞ്ചാം വാര്‍ഡ് 27ന് പകല്‍വീട്, ആറാം വാര്‍ഡ് 28ന് എന്‍.എസ്.എസ് കരയോഗം ഹാള്‍, ഏഴാം വാര്‍ഡ് 23ന് മയൂരം ഡാന്‍സ് അക്കാദമി, എട്ടാം വാര്‍ഡ് 25ന് വട്ടക്കേരി ദേവസ്വം ഹാള്‍, ഒന്‍പതാം വാര്‍ഡ് 26ന് കുമര്‍ത്തുപടി ക്ഷേത്രപരിസരം, പത്താം വാര്‍ഡ് 27ന് അരൂര്‍ മഹല്‍യൂണിയന്‍ ഹാള്‍,.
പതിനൊന്നാം വാര്‍ഡ് പൂവത്തില്‍ ഷാജിയുടെ കട, പന്ത്രണ്ടാം വാര്‍ഡ് 22ന് വരേകാട്ട് തൈക്കാവ്, പതിമൂന്നാം വാര്‍ഡ് 25ന് 20-ാം നമ്പര്‍ അങ്കണവാടി ഹാള്‍, പതിനാലാം വാര്‍ഡില്‍ 26ന് ആഞ്ഞിലിക്കാട് 30-ാം നമ്പര്‍ അങ്കണവാടി ഹാള്‍, പതിനഞ്ചാം വാര്‍ഡ് 27ന് വ്യാസാ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാള്‍, പതിനാറാം വാര്‍ഡ് 28ന് മറയൂര്‍ പള്ളിക്ക് സമീപം, പതിനേഴാം വാര്‍ഡ് 22ന് കാരുണ്യ മാതാ ചാപ്പല്‍, പതിനെട്ടാം വാര്‍ഡ് 23ന് പാലത്തറ ഫ്‌ളാറ്റ്, പത്തൊന്‍പതാം വാര്‍ഡ് 25ന് വിജയമാതാ ചാപ്പല്‍.
ഇരുപതാം വാര്‍ഡ് 26ന് ഒന്നാം നമ്പര്‍ അങ്കണവാടി, ഇരുപത്തി ഒന്നാം വാര്‍ഡ് 27ന് പൂജപ്പുര ക്ഷേത്രം, ഇരുപത്തി രണ്ടാം വാര്‍ഡ് 28ന് സെന്റ് ജോസഫ് കപ്പോള എന്നിവിടങ്ങളില്‍ നുകുതി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."