സെര്‍വര്‍ തകരാര്‍; രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്‌ട്രേഷന്‍ നപടികള്‍ മന്ദഗതിയില്‍
പുതുക്കാട്: സബ് റെജിസ്ട്രര്‍ ഓഫീസുകളിലും രജിസ്ട്രാര്‍ ഓഫിനുകളിലും കഴിഞ്ഞ ഒരാഴ്ചയോളമായി ആധാരങ്ങളുടെയും പ്രമാണങ്ങളുടെയും രെജിസ്‌ട്രേഷന്‍ നടപടികള്‍ പതിവ് പോലെ നടക്കുന്നില്ല. ഇന്റര്‍ നെറ്റിന്റെ പ്രശ്‌നങ്ങളും സെര്‍വര്‍ കംപ്ലയിന്റുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റജിസ്‌ട്രേഷന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. അത് കൊണ്ട് തന്നെ പ്രമാണങ്ങളും രേഖകളും റെജിസ്ട്രര്‍ ചെയ്യാന്‍ വരുന്നവര്‍ക്ക് അവ ചെയ്യാനാവാതെയും എന്ന് ചെയ്യാനാവുമെന്ന് അറിയാതെയും മടങ്ങി പോകേണ്ട അവസ്ഥയിലാണ്.
കംപ്യുട്ടര്‍ തകരാറോ മറ്റോ വന്നാല്‍ രേഖകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ എഴുതി രേഖപ്പെടുത്തണമെന്ന് കേന്ദ്ര രെജിസ്‌ട്രേഷന്‍ മാന്വല്‍ അനുശാസിക്കുന്നുണ്ടെങ്കിലും ഇതൊന്നും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്ന പരാതിയും ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.
രജിസ്‌ട്രേഷന് എത്തുന്ന ആരെങ്കിലും മാന്വല്‍ നിര്‍ദ്ദേശങ്ങളെ കുറിച്ച് ചോദിച്ചാല്‍ ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളെ മറികടക്കാന്‍ അടുത്തകാലത്ത് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട് എന്നാണു ചില ജീവനക്കാര്‍ പറയുന്നത്. കേന്ദ്ര രെജിസ്‌ട്രേഷന്‍ മാന്വലിനെ ചട്ടങ്ങള്‍ കൊണ്ടോ ഉത്തരവുകള്‍ കൊണ്ടോ മറികടക്കാന്‍ സാധിക്കുകയില്ല എന്ന നിയമം നില നില്‍ക്കെയാണ് ചിലര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."