HOME
DETAILS
MAL
മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം
backup
September 23 2017 | 23:09 PM
കേരളീയരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ് മത്സ്യം. എന്നാല്‍, ഇന്ന് നമ്മള്‍ ഭക്ഷിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കന്ന പദാര്‍ഥങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ചു വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫോര്‍മാലിനില്‍ തുടങ്ങി സോഡിയം ബേന്‍സോവേറ്റ് വരെയുള്ള , ആരോഗ്യത്തിന് ഹാനികരമായിത്തീരുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ മത്സ്യം മാസങ്ങളോളം ഉടയാതെയും കേടുകൂടാതെയും ഇരിക്കും. ഐസ് മാത്രമേ മത്സ്യം കേടുകൂടാതെ ഇരിക്കാന്‍ ഉപയോഗിക്കാവൂ എന്നിരിക്കെ, ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."