HOME
DETAILS
MAL
കാഞ്ച ഇളയ്യക്കുനേരെ തെലങ്കാനയില്‍ ആക്രമണം
backup
September 24 2017 | 00:09 AM
ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യക്കുനേരെ വൈശ്യ സമുദായക്കാരുടെ ആക്രമണം. സാമാജിക സ്മഗ്ലുരുലു കോമാതൊള്ളു( വൈശ്യര്‍ സാമൂഹിക കള്ളക്കടത്തുകാര്‍) എന്ന പേരില്‍ പുസ്തകം എഴുതിയതിനാണ് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ പാര്‍ക്കല്‍ നഗരത്തില്‍ വച്ച് അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായത്.
പാര്‍ക്കലില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. വാഹനം തടഞ്ഞ സമുദായക്കാരില് ചിലര്‍ അദ്ദേഹത്തിനു നേരെ ചെരുപ്പെറിഞ്ഞു. അദ്ദേഹം പൊലിസില്‍ അഭയം തേടിയാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലിസ് സഹായത്തോടെ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് എത്തിച്ചതായി പാര്‍ക്കല്‍ പൊലിസ് അറിയിച്ചു.
വൈശ്യരെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം സമുദായക്കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."