HOME
DETAILS

തെരുവുനായ സംരക്ഷണ പദ്ധതി അനിശ്ചിതത്വത്തില്‍

  
backup
September 24 2017 | 22:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4



തിരുവനന്തപുരം: തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ തെരുവുനായ സംരക്ഷണ കേന്ദ്രം പദ്ധതി അനിശ്ചിതത്വത്തില്‍. എല്ലാ ജില്ലകളിലും തെരുവുനായ സംരക്ഷണ കേന്ദ്രം ഉടന്‍ സ്ഥാപിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. വന്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം ചേര്‍ന്ന യോഗത്തിലാണ് തെരുവുനായ സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്. കൃഷി-മൃഗ സംരക്ഷണ വകുപ്പ് പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് അന്നുതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് കൃഷി വകുപ്പ് സെക്രട്ടറി രണ്ടോ മൂന്നോ ഏക്കര്‍ സ്ഥലം തെരുവുനായ സംരക്ഷണ കേന്ദ്രത്തിനായി കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനുശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ വര്‍ഷാരംഭത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
മൃഗ ഡോക്ടര്‍മാരും പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ നടപ്പാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കന്നുകാലി ഫാമുകള്‍ പോലുള്ളവക്ക് സമീപം തെരുനായ്ക്കളെ പാര്‍പ്പിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പലതരം വൈറല്‍ രോഗങ്ങളുടെയും വാഹകരാണ് നായ്ക്കള്‍. ഇവ മറ്റ് മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അസുഖം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.
മറ്റ് വകുപ്പുകളില്‍ നിന്ന് ഈ പദ്ധതിക്ക് നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ഇതിനോട് പ്രതികരിച്ചത്. തെരുവുനായ്ക്കളെ ദീര്‍ഘകാലം പാര്‍പ്പിക്കുന്ന കേന്ദ്രമല്ല ഇത്.
മറിച്ച് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിനായുള്ള കേന്ദ്രം മാത്രമാണ്. പിന്നീട് ഇവയെ പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago