വില്‍നയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ സഹായധനം അനുവദിച്ചു
തലശ്ശേരി: ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരി മേലൂര്‍ വടക്കിലെ പുതിയാണ്ടി വീട്ടില്‍ വില്‍ന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ സഹായധനം അനുവദിച്ചു. വില്‍നയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വില്‍നയുടെ അമ്മ സുധ പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
68,62,000 രൂപ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വില്‍നയുടെ മരണത്തില്‍ ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദം ഉന്നയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെയും വില്‍നയെയും നിയമിച്ചത് ഏജന്‍സി വഴിയാണെന്നും അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ ബാങ്കിന് ഉത്തരവാദിത്വം ഇല്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."