HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണം
backup
September 25 2017 | 06:09 AM
കോഴിക്കോട്: മിംസ് ഹോസ്പിറ്റലിനു സമീപം വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സാമുഹ്യദ്രോഹികള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീലിപ് ദേവസി, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. കൃഷ്ണ പ്രദീപ് തുടങ്ങിയവര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. ദിലിപ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്തകള്‍ ശേഖരിക്കാന്‍ എത്തിയവര്‍ക്കു നേരെയുണ്ടായ അതിക്രമം അനുവദിക്കാനാകില്ലെന്നും അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ പൊലിസിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."