തോടിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു
മേപ്പാടി: തോടിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വിത്തുകാട് പ്രദേശവാസികളാണ് തോടിന്റെ വശങ്ങള് ഇടിയുന്നതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
നിരവധി തവണ അധികൃതര്‍ക്ക് മുന്നില്‍ വിഷയം പെടുത്തിയിട്ടും നടപടി ഒന്നുമുണ്ടായിട്ടില്ല. പ്രദേശത്ത് കൂടെ ഒഴുകുന്ന തോടാണിത്. 700 മീറ്ററിലധികം തോട് പ്രദേശവാസികളുടെ കൃഷിയിടത്തിലൂടെയാണ് ഒഴുകുന്നത്. തോടിന്റെ വശങ്ങള് ഇടിയുന്നത് പ്രദേശവാസികള്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴയത്ത് വീടുകളിലേക്ക് വെള്ളം കയറുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ അധികൃതര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."