കുടുംബവാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യം, ഇന്ത്യയുടേതല്ല- അമിത് ഷാ
ന്യൂഡല്‍ഹി: കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ മാത്രം പാരമ്പര്യമാണെന്നും ഇന്ത്യയുടേതല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചത്. കാലിഫോര്‍ണിയയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ചുണ്ടായിരുന്നു വിമര്‍ശനം.
കുടുംബവാഴ്ചയിലൂടെ ഔദ്യോഗിക ജീവിതം കെട്ടിപ്പടുക്കുന്നത് കോണ്‍ഗ്രന്റെ പാരമ്പര്യമാണ്. അതിനെ ഇന്ത്യയുടേതെന്ന് പറയരുത്- അദ്ദേഹം പറഞ്ഞു.
കുടംബ വാഴ്ച ഇന്ത്യയില്‍ പലയിടത്തും നിലനില്‍ക്കുന്നതാണെന്നും ഇന്ത്യ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്നുമായിരുന്നു രാഹുല്‍ നടത്തിയ പരാമര്‍ശം. ബര്ക്കേലിയി?െല വിദ്യാര്‍ഥികളോട് രാഹുല്‍ പറഞ്ഞിരുന്നു. കുടുംബ വാഴ്ചയുടെ പേരില്‍ തന്നെ മാത്രം ഒറ്റപ്പെടുത്തരുതെന്നും അഭിഷേക് ബച്ചന്റെയും അഖിലേഷ് യാദവിന്റെയും ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിനെയും പ്രസംഗത്തില്‍ രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."