ഷാര്‍ജാ ഭരണാധികാരിക്ക് ഗവര്‍ണര്‍ സ്വീകരണം നല്‍കി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ സുല്‍ത്താന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവം ഊഷ്മളമായ സ്വീകരണം നല്‍കി. രാവിലെ പതിനൊന്നോടെയാണ് വന്‍വാഹനവ്യൂഹത്തിന്റെയും സുരക്ഷാസേനയുടെയും അകമ്പടിയില്‍ സുല്‍ത്താന്‍ രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രിയും ചേര്‍ന്ന് വിശിഷ്ടാതിഥിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക പേടകത്തില്‍ കൊണ്ടുവന്ന ഷാര്‍ജയുടെ പരമ്പരാഗത മാതൃകയിലുള്ള ഉപഹാരം സുല്‍ത്താന്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് രാജ്ഭവനില്‍ മൂവരും സംഭാഷണം നടത്തി. മന്ത്രി കെ.ടി.ജലീല്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു. മുക്കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണം നീണ്ടു.
അതിന് ശേഷമാണ് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തിയത്. ഷാര്‍ജയുമായി ചേര്‍ന്ന് നടപ്പാക്കാവുന്ന ചില പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."