കുടുംബ വാഴ്ച ബി.ജെ.പിയുടെ പാരമ്പര്യമല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കുടുംബവാഴ്ച ഇന്ത്യയുടേയോ ബി.ജെ.പിയുടേയോ പാരമ്പര്യമല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരെല്ലാം അവരുടെ പ്രവര്‍ത്തന മികവ് കൊണ്ടു മാത്രം ഉന്നത പദവികളിലെത്തിയവരാണ്. ഇവരെല്ലാം സാധാരണകുടുംബ പശ്ചാത്തലങ്ങളുള്ളവരാണ്. കുടുംബവാഴ്ച ഇന്ത്യയുടേയും കോണ്‍ഗ്രസിന്റേയും പാരമ്പര്യമാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ബി.ജെ.പിയുടെ ദ്വിദിന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. സഹിഷ്ണുതയ്ക്കു വേണ്ടി വാദിക്കുന്നവരാണ് കേരളത്തില്‍ അക്രമം നടത്തുന്നത്. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രം സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. 60 കോടിയോളം ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ നിന്ന് നേരിട്ടു നേട്ടമുണ്ടായിട്ടുണ്ട്.
സദ്ഭരണവും പ്രകടനത്തിലെ രാഷ്ട്രീയവുമാണ് ബി.ജെ.പിയുടെ മുഖമുദ്ര. ഈ നിലപാടാണ് പാര്‍ട്ടിയിലെ നേതാക്കളെ ഉയരങ്ങളിലേക്കെത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."