'ഹാദിയ, തൃപ്പൂണിത്തുറ വിഷയങ്ങളില്‍ വനിതാകമ്മിഷന്‍ ഒളിച്ചോടരുത് '
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് കുത്തനെ ഉയരുമ്പോഴും വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയാവുന്നത് അപമാനകരമാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മയും ജന. സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഹാദിയയെന്ന 24 കാരിയായ ഡോക്ടറെ കോടതി വിധി ദുപയോഗം ചെയ്ത് വീട്ടുതടങ്കലില്‍ പീഡിപ്പിക്കുമ്പോള്‍ ഒളിച്ചോടുന്നതാണ് വനിതാ കമ്മിഷന്റെ സമീപനം.
ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കുന്നവരെ അക്രമത്തിലൂടെയും മറ്റും ഒരു പ്രത്യേക മതത്തിലേക്ക് തിരിച്ചെത്തിക്കുന്ന തൃപ്പൂണിത്തുറയിലെ കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ വനിതാ കമ്മിഷന്‍ ഇതുവരെ തയാറായിട്ടില്ല.
തൃപ്പൂണിത്തുറ കേന്ദ്രത്തില്‍നിന്ന് പീഡനത്തിയിരയായ പെണ്‍കുട്ടി, 65 സ്ത്രീകള്‍ ഇത്തരം അക്രമത്തിന് ഇരയാവുന്ന സ്ഥിതി വിശേഷമുള്ളത് പൊലിസില്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലിസ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. പൊലിസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുവാനും സ്ത്രീകള്‍ക്കു നീതി ലഭിക്കുവാനും വനിതാ കമ്മിഷന്‍ അധികാരം ഉപയോഗിക്കുവാന്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."