HOME
DETAILS

മലേഗാവ് സ്‌ഫോടനം: മേജര്‍ രമേശിന് ജാമ്യം

  
backup
September 27, 2017 | 2:24 AM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%97%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%87%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d-2


ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ റിട്ട. മേജര്‍ രമേശ് ഉപാധ്യായയെ ബോംബെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ജസ്റ്റിസുമാരായ രഞ്ജിത് മൊറെ, സധ്‌ന ജാദവ് എന്നിവരടങ്ങിയ ബെഞ്ച് രമേശിന് ജാമ്യം നല്‍കിയത്.
സൈനിക ഉദ്യോഗസ്ഥരായ രമേശും മറ്റൊരു പ്രതിയായ ശ്രീകാന്ത് പുരോഹിതും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് കേസില്‍ ഇരുവര്‍ക്കുമെതിരായ പ്രധാന തെളിവുകള്‍. ഒരുലക്ഷം രൂപയുടെ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതി ഈ വര്‍ഷമാദ്യം രമേശിന് അനുമി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല.
കേസില്‍ സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന ശങ്കരാചാര്യ എന്നിവര്‍ക്കു കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളായ സനാതന്‍ സന്‍സ്ഥ സ്ഥാപക സാധ്വി പ്രഗ്യാസിങ്ങിന് നേരത്തെ ജാമ്യംലഭിച്ചിരുന്നു. പുരോഹിതിന് കഴിഞ്ഞമാസവും പ്രഗ്യാസിങ്ങിന് ഈ വര്‍ഷമാദ്യവുമാണ് ജാമ്യംലഭിച്ചത്. 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളില്‍പ്പെട്ട 12 പേരെയാണ് പിടികൂടിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം; സുപ്രിം കോടതിയിൽ ഉചിതമായ നിലപാട് അറിയിക്കുമെന്ന് എം.വി ഗോവിന്ദൻ

Kerala
  •  a month ago
No Image

സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a month ago
No Image

സുപ്രഭാതം ജീവനക്കാരന്‍ അലവി അന്തരിച്ചു

Kerala
  •  a month ago
No Image

ഇന്റീരിയര്‍ വര്‍ക്കിന്റെ മറവില്‍ മോഷണം:  ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Kerala
  •  a month ago
No Image

കോളേജ് പരിസരത്ത് നഗ്നതാ പ്രദർശനം: യുവാവിനെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി; പുനലൂർ സ്വദേശിക്കെതിരെ കേസ്

Kerala
  •  a month ago
No Image

വിശക്കുന്നു എന്നും പറഞ്ഞ് ഭര്‍ത്താവിനെ പക്കോഡ വാങ്ങാന്‍ വിട്ടു, തിരിച്ചു വന്നപ്പോള്‍ ഭാര്യയെ 'കാണാനില്ല'

National
  •  a month ago
No Image

കൂടുതല്‍ വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യുടേണ്‍'; ആചാരം സംരക്ഷിക്കണം, സുപ്രിംകോടതിയില്‍ നിലപാട് തിരുത്തും

Kerala
  •  a month ago