HOME
DETAILS

കുര്‍ദ് ഹിത പരിശോധനാ ഫലം പ്രഖ്യാപിക്കരുതെന്ന് ഇറാഖ് പ്രധാനമന്ത്രി

  
backup
September 28 2017 | 02:09 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d-%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%ab%e0%b4%b2%e0%b4%82

ബഗ്ദാദ്: പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ട് കുര്‍ദുകള്‍ നടത്തിയ ഹിതപരിശോധനാ ഫലം പ്രഖ്യാപിക്കരുതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. വടക്കന്‍ ഇറാഖിലെ കുര്‍ദുകളുടെ പ്രത്യേക ഭരണകൂടവുമായി ചര്‍ച്ച നടത്തണമെങ്കില്‍ ഹിതപരിശോധനാ ഫലം പ്രഖ്യാപിക്കരുതെന്ന് ഹൈദര്‍ അല്‍ അബാദി ആവശ്യപ്പെട്ടു. ഇറാഖ് പാര്‍ലമെന്റിനെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
മസൂദ് ബര്‍സാനിയുടെ നേതൃത്വത്തില്‍ നടത്തുന്ന കുര്‍ദ് ഭരണത്തിന്റെ കീഴിലുള്ള കുര്‍ദ് വിമാനത്താവളം വെള്ളിയാഴ്ചക്കകം ഇറാഖ് സര്‍ക്കാരിന് കൈമാറണം. അല്ലെങ്കില്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് നിരോധിക്കുമെന്ന് ഹൈദര്‍ അല്‍ അബാദി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ പ്രധാനമന്ത്രിയുടെ ആവശ്യം കുര്‍ദ് ഭരണകൂടം നിരസിച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങളുടെ നിയന്ത്രണത്തില്‍ തുടരുമെന്നും ഐ.എസിനെതിരേ പോരാടാന്‍ വിമാനങ്ങളുടെ കൈകാര്യം അനിവാര്യമാണെന്നും കുര്‍ദ് ഭരണത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി മൗലൂദ് മുറാദ് പറഞ്ഞു.
ഹിത പരിശോധനയുമായി ബന്ധപ്പെട്ട് കുര്‍ദ് മേഖലകളിലുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ വെള്ളിയാഴ്ചക്കകം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുര്‍ദ് മേഖലകളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായി ഇര്‍ബിലിലെയും സുലൈമാനിയയിലെയും വിമാന സര്‍വിസിന്റെ ലൈസന്‍സ് വെള്ളിയാഴ്ച റദ്ദാക്കുമെന്ന നോട്ടിസ് ഇറാഖ് സിവില്‍ ഏവിയേഷന്‍ വകുപ്പ് കുര്‍ദ് അധികൃതര്‍ക്ക് ഇന്നലെ കൈമാറി.
കുര്‍ദുകള്‍ക്കായുള്ള സ്വതന്ത്ര രാജ്യത്തിനായുള്ള ഹിത പരിശോധന കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ഹിത പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ഇറാഖ് സര്‍ക്കാരും ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിത പരിശോധന നടത്തുമെന്നും ഇതിന് ശേഷം മാത്രമേ സ്വതന്ത്ര രാഷ്ട്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയുള്ളൂവെന്നായിരുന്നു കുര്‍ദുകളുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago