ആഹാരപദാര്‍ഥങ്ങള്‍ നിങ്ങള്‍ വേണ്ടവിധം വൃത്തിയാക്കുന്നുണ്ടോ?
മഴയെത്തിയതോടെ എങ്ങും സന്തോഷം. കൃഷിക്കാര്‍ക്ക് സന്തോഷം. വീട്ടിലിരിക്കുന്നവര്‍ക്ക് ആഹ്ലാദം. നനഞ്ഞ് കുതിര്‍ന്ന് തണുത്ത് വൃക്ഷലതാദികളും പക്ഷിമൃഗാദികളും. മഴ വീടിനടുത്ത് ഭൂമിയില്‍ ചെറുകുഴികളില്‍ വെള്ളം നിര്ത്തി കുട്ടികള്‍ക്ക് ബോട്ടുണ്ടാക്കി കളിക്കാനും മറ്റും അവസരവും ഒരുക്കി. എന്നാല്‍ ഏതു കാലാവസ്ഥാമാറ്റവും ഒരുപറ്റം അസുഖങ്ങളും ഒപ്പം കരുതുമെന്ന അറിവുവേണം.
മണ്‍സൂണ്‍ കൊണ്ടുവരുന്നത് ഹ്യുമിഡിറ്റി കൂടുതലുള്ള കാലാവസ്ഥ. മഴയത്ത് തണുപ്പും വെയിലുറച്ചാല്‍ വിയര്‍ക്കലും ഫലം. നനവുള്ള അന്തരീക്ഷം. ഈര്‍പ്പമയം എല്ലാത്തരം രോഗങ്ങളെയും കരുതിവച്ചിട്ടുണ്ടാവും. ഉപദ്രവകാരികളായ കീടങ്ങളും മറ്റും പെരുകുന്നതും ഈ കാലാവസ്ഥയിലാണ്. അതുകൊണ്ടുതന്നെയാണ് പുറമെ നിന്നും ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോള്‍ ഈ കാലാവസ്ഥയില്‍ അല്‍പം കരുതല്‍ കൂടുതല്‍ വേണമെന്നു പറയുന്നത്.
പുറത്തുനിന്നുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ അവിടെ നില്‍ക്കട്ടെ. നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്നവയും ഉപയോഗിക്കുന്നവയുമായ ആഹാരപദാര്‍ഥങ്ങള്‍ വൃത്തിയുള്ളതാണെന്നുറപ്പുണ്ടോ.
അല്‍പം വൃത്തിക്കുറവ് ഉണ്ടായാല്‍ ആഴത്തിലുള്ള അസുഖങ്ങളുണ്ടാക്കാന്‍ ബാക്ടീരിയകള്‍ക്ക് കഴിയും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം എന്തുമായിക്കൊള്ളട്ടെ അത് അണുവിമുക്തമായിരിക്കണം. രോഗകാരികളായ ബാക്ടീരിയ ഇല്ലാത്തതുമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."