രാഷ്ട്രീയത്തിനതീതമായ ബന്ധം
ഞാനും എസ്.എ പുതിയവളപ്പിലുമായി (സൈതലവി പുതിയവളപ്പില്‍) പത്തു പതിനഞ്ച് വര്‍ഷത്തെ പ്രായ വ്യത്യാസമുണ്ട്. മുസ്‌ലിംലീഗ് കെട്ടിപ്പടുക്കാന്‍ സീതി സാഹിബിനൊപ്പംം വലംകൈയായി പ്രവര്‍ത്തിച്ചയാളാണ് എസ്.എ പുതിയവളപ്പിലിന്റെ പിതാവ് സി.കെ.പി ചെറിയ മമ്മു കേയി സാഹിബ്.
മലബാറില്‍ ഇന്നത്തെ നിലയില്‍ ലീഗ് നിലനില്‍ക്കുന്നതില്‍ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കേയി സാഹിബിനു വലിയ പങ്കുണ്ടണ്ട്. പ്രത്യേകിച്ച് കണ്ണൂര്‍, തലശ്ശേരി മേഖലയില്‍. കേയീ കുടുംബത്തിന്റെ നിര്‍ണായകമായ പങ്ക് മുസ്‌ലിം രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയിരുന്നു. അതിന്റെ അവസാന കണ്ണിയാണ് ഇന്നലെ അന്തരിച്ച എസ്.എ പുതിയവളപ്പില്‍.
ലീഗ് ആദ്യം പിളര്‍ന്നപ്പോള്‍ കേയി സാഹിബ് അഖിലേന്ത്യാ ലീഗിന്റെ വക്താവായിരുന്നു. ആ സമയം ഫാറൂഖ് കോളജില്‍ പഠിച്ചുകൊണ്ടണ്ടിരിക്കുകയായിരുന്നു മകനായ എസ്.എ പുതിയവളപ്പില്‍. പിന്നീട് അഖിലേന്ത്യാ എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായി. അഖിലേന്ത്യാ ലീഗ് തിരിച്ച് ലീഗില്‍ ലയിച്ചു. തന്റെ പിതാവ് ഇബ്രാഹിം സുലൈമാന്‍ സേഠ് സാഹിബിന്റെ നേതൃത്വത്തില്‍ പിന്നീടാണ് ഐ.എന്‍.എല്‍ രൂപീകരിച്ചത്.
ആ സമയം എനിക്ക് എസ്.എ പുതിയവളപ്പിലുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്. ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു അപ്പോള്‍. കേയീ സാഹിബിന്റെ മരണാനന്തരം പി.എം അബൂബക്കര്‍ സാഹിബ്, യു.എ ബീരാന്‍ എന്നിവരും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്നു. കേയീ സാഹിബിന്റെ മകനെന്ന രീതിയിലും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും എസ്.എ പുതിയവളപ്പിലിന് സേഠ് സാഹിബുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടണ്ടായിരുന്നത്.
സേഠ് സാഹിബിന്റെ മലബാര്‍ മേഖലയിലെ എല്ലാ പരിപാടികളിലും അദ്ദേഹവും ഉണ്ടണ്ടായിരുന്നു. തിരക്കുണ്ടെങ്കിലും സേഠ് സാഹിബിനെ കാണാന്‍ എസ്.എ പുതിയവളപ്പില്‍ അന്നു ഞങ്ങളുടെ കൊച്ചിയിലെ വീട്ടില്‍ എത്താറുണ്ടണ്ട്.
മരിക്കുന്നതു വരെ കേയി കുടുംബവുമായി പിതാവിനു നല്ല അടുപ്പമായിരുന്നു. കേയീ കുടുംബത്തെ പറയാതെ ലീഗിന്റെ ചരിത്രം പൂര്‍ണമാകില്ലെന്നു പിതാവ് പറയാറുണ്ടണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളില്‍ 1935-38 ല്‍ പഠിക്കുന്ന കാലത്തു തന്നെ എന്റെ പിതാവിനു കേയി കുടുംബവുമായി ബന്ധമുണ്ടണ്ടായിരുന്നു.
ഞങ്ങളെല്ലാം ഐ.എന്‍.എല്‍ വിട്ട് മാതൃസംഘടനയായ മുസ്‌ലിംലീഗില്‍ ലയിച്ചപ്പോള്‍ അദ്ദേഹം ഐ.എന്‍.എല്‍ വിട്ടുവരാന്‍ തയാറായില്ലെങ്കിലും വ്യക്തിപരമായ ബന്ധത്തെ അത് ഒരിക്കലും ബാധിച്ചില്ല. ലീഗില്‍ ലയിച്ച ശേഷവും എസ്.എ പുതിയവളപ്പിലിന്റെ മാതാവിനെ കാണാന്‍ ഞങ്ങള്‍ പോയിരുന്നു. വ്യക്തിപരമായ സൗഹൃദം അവസാനകാലം വരെ തുടര്‍ന്നു. രാഷ്ട്രീയത്തിനതീതമായ ബന്ധമായിരുന്നു അത്.
(മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ മകനുമാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."