കല്ലിങ്കല്‍ - പോളിടെക്നിക്ക് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍
കൊടുമ്പ്: കോയമ്പത്തൂര്‍ - തൃശൂര്‍ ദേശീയപാതയില്‍ പാലക്കാട് - ചിറ്റൂര്‍ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് പാതയായ മരുതറോഡ് കല്ലിങ്കല്‍ റോഡ് തകര്‍ന്നിട്ട് വാഹനയാത്ര ദുഷ്കരമാകുന്നു. രണ്ടുകോടി രൂപ മുടക്കി നിര്‍മിച്ച കല്ലിങ്കല്‍ പോളിടെക്നിക്കല്‍ റോഡ് മാസങ്ങള്‍ പിന്നിട്ടതോടെ തകരാന്‍ തുടങ്ങി. ഇതോടെ വാഹനാപകടവും പതിവായി കഴിഞ്ഞിരിക്കുകയാണ്.
പ്രൈം കോളജ് റോഡിലേക്കുള്ള വളവിലെ കുഴിയില്‍ ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
റോഡ് ഗതാഗതയോഗ്യമായി ആദ്യമഴയില്‍തന്നെ റോഡിന്റെ പലയിടത്തും പൊളിഞ്ഞു തുടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരുതറേഡ് പോളിടെക്നിക്കിലേക്കും പ്രൈം കോളജിലേക്കുമുള്ള വിദ്യാര്‍ഥികളും സമീപത്തുള്ള അമ്പലങ്ങളിലേക്കെത്തുന്ന നൂറുകണക്കിനു വിശ്വാസികള്‍ക്കും ഏക ആശ്രയവും ഈ റോഡാണ്. നേരത്തെ ടാറിങിന് മുന്‍പ് മണ്ണിട്ട റോഡ് ചെളിമയമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് റോഡ് പുതുക്കി നിര്‍മിച്ചത്.
എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം ആരംഭിച്ച് മാസങ്ങള്‍ക്കുശേഷം തകര്‍ന്ന റോഡിനെതിരേ പരാതി ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാന്‍ വൈകുകയാണ്. റോഡ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ സമരം നടത്തുമെന്ന് നാട്ടുകാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."