ജില്ലയില്‍ 157 സഹകരണ ചന്തകള്‍ സജീവമാക്കും
പാലക്കാട്: ഉത്സവകാലത്തോടനുബന്ധിച്ച് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സഹകരണ സംഘങ്ങള്‍ മുഖേന ജില്ലയില്‍ 157 ഓണം- ബക്രീദ് ചന്തകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളോടനുബന്ധിച്ച് 150 ഉം പാലക്കാട് ജില്ല സഹകരണ ബാങ്ക് പരിസരത്ത് ഒരു ജില്ലാതല ചന്തയും താലൂക്ക് തലത്തില്‍ ഓരോന്നുമായാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. മൊത്തം 40 പലചരക്ക് ഇനങ്ങളാണ് ചന്തയില്‍ വിലക്കുറവില്‍ ലഭ്യമാവുക. ഇതില്‍ ജയ, കുറുവ, മട്ട എന്നീ ഇനം അരികള്‍, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, വന്‍പയര്‍, തുവര പരിപ്പ്, ഉഴുന്ന്, ഉണക്കമുളക്, മല്ലി എന്നിങ്ങനെ 13 ഇനങ്ങള്‍ പൊതുവിപണിയെ അപേക്ഷിച്ച് 50 മുതല്‍ 60 ശതമാനം വരെ വിലകുറവില്‍ ലഭ്യമാകും.
ഇതില്‍ അരി റേഷന്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലൊ, പച്ചരി രണ്ടു കിലൊ, പഞ്ചസാര ഒരു കിലൊ, വെളിച്ചെണ്ണ ഒരു ലിറ്റര്‍, ചെറുപയര്‍, കടല, വന്‍പയര്‍, തുവര പരിപ്പ്, ഉഴുന്ന്, ഉണക്കമുളക്, മല്ലി എന്നീ ഇനങ്ങള്‍ 500ഗ്രാം വീതവും ലഭിക്കും. മറ്റ് ഇനങ്ങള്‍ മിതമായ വിലക്ക് ലഭ്യമാകും.
ആലത്തൂര്‍ താലൂക്കില്‍ ആലത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് , ചിറ്റൂരില്‍ ചിറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് , ഒറ്റപ്പാലത്ത് കോതകുറുശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക് , പട്ടാമ്പിയില്‍ തിരുമിറ്റക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് , പാലക്കാട് മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് , മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരത്തുമായാണ് താലൂക്ക്തല ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെ 2500 സഹകരണ ചന്തകള്‍ ഇത്തരത്തില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."