തണ്ടണ്ടിലം ഇടവക ദേവാലയത്തിന്റെ കൂദാശ ആഗസ്റ്റ് 15 ന്
എരുമപ്പെട്ടി: തണ്ടണ്ടിലം ഇടവകയില്‍ പുനര്‍ നിര്‍മിച്ച വിശുദ്ധ അന്തോണീസ് ദൈവാലയത്തിന്റെ കൂദാശ കര്‍മവും പൊതു സമ്മേളനവും ആഗസ്റ്റ് 15 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ആശീര്‍വാദ കര്‍മം നിര്‍വഹിക്കുകയും പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുകയും ചെയ്യും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോര്‍ജ്ജ് കോമ്പാറ അധ്യക്ഷനാകും.വേലൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍സണ്‍ ഐനിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വ്യക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള തുക ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ചടങ്ങില്‍ കൈമാറും.
വിവധ മതവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്താനുള്ള തുക കൈമാറലും നടക്കും. ദൈവാലയ നിര്‍മാണ പ്രവര്‍ത്തകരേയും, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരേയും അവാര്‍ഡ് ജേതാക്കളേയും ചടങ്ങില്‍ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടൂ ഉന്നത വിജയികളെ ഉപഹാരം നല്‍കി അനുമോദിക്കും. എരുമപ്പെട്ടി ഫൊറോന വികാരി ഫാ.പോള്‍ താണിക്കല്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, ജില്ലാപഞ്ചായത്ത് അംഗം കല്ല്യാണി. എസ്.നായര്‍, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ തുടങ്ങി ജന പ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇടവക വികാരി ഫാ.ജോണ്‍ മുളയ്ക്കല്‍,ട്രസ്റ്റി സി.എ.ജോണ്‍,കണ്‍വീനര്‍മാരായ കെ.എല്‍.ആന്റണി,പി.എല്‍.ജോസ്,പി.ആര്‍.ഒ. സി.വി.റെന്നി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."