ഐ.എസ് ലോകത്തിന്റെ ശാപം: ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ
പാലപ്പള്ളി: ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന എന്നാല്‍ ഇസ്‌ലമിനോടോ മറ്റു മതങ്ങളോടോ യാതൊരു ബന്ധവുമില്ലാതെ മനുഷ്യകുലത്തിനു തന്നെ ശാപമായ ഐ.എസ് പോലുള്ള തീവ്രശക്തികളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ. ഐ.എസ് ലക്ഷ്യം വെക്കുന്നത് ഒരു പ്രത്യേക മതത്തെയോ ശക്തികളെയോ അല്ല. മറിച്ചു ലോകത്തു അശാന്തിയുടെ വിത്ത് വിതക്കുക വഴി വിലപേശല്‍ കച്ചവടം നടത്തുന്ന ഇത്തരം ശക്തികള്‍ ഈ ഇന്ത്യന്‍ മണ്ണില്‍ വളരാതിരിക്കാന്‍ ഓരോ രാജ്യ സ്‌നേഹിയും തയ്യാറാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന് പാലപ്പിള്ളി മേഖലാ എസ്.കെ.എസ്.എസ്.എഫ് പുലിക്കണ്ണി ദാറു തഖ്‌വാ ഇസ്‌ലാമിക് അക്കാദമി സയ്യിദ് മമ്പുറം തങ്ങള്‍ നഗരിയില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ. തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ഷെഹീര്‍ ദേശമംഗലം റാലിയുടെ ഉദ്ധേശ ലക്ഷ്യങ്ങള്‍ സദസിനു പരിചയപ്പെടുത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പ് ചെരടായി മുഖ്യാതിഥിയായി. ചടങ്ങിന് വേലൂപ്പാടം സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ ഡേവിസ് ചക്കാലക്കല്‍,വരാക്കര ഭഗവതി ക്ഷേത്രം പൂജാരി സജീവന്‍ കരിക്കോടന്‍, ഇല്ലിയാസ് മൗലവി,അഡ്വക്കറ്റ് ഹാഫിള് അബൂബക്കര്‍,ഷിയാസലി വാഫി,എന്‍.എം സജീവന്‍,പി.ഗോപാലകൃഷ്ണന്‍,പി.എ ജോര്‍ജ്,സി.യു ലത്തീഫ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭര്‍ സംബന്ധിച്ചു. ചടങ്ങില്‍ ജാഥാ നായകരെ സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."