HOME
DETAILS
MAL
9, 10 തിയതികളില്‍ ദേശീയ വാഹന പണിമുടക്ക്
backup
October 05 2017 | 04:10 AM
ന്യൂഡല്‍ഹി: ഗതാഗതമേഖലയില്‍ ജി.എസ്.ടി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്‍പതിനും 10നും ദേശീയ വാഹനപണിമുടക്ക്. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആണ് പണിമുടക്കിന് ആഹ്വാനംചെയ്തത്.
പഴയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 28 ശതമാനം ജി.എസ്.ടി ചുമത്തുന്നത് പ്രായോഗികമല്ലെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖപ്പ പറഞ്ഞു.
പെട്രോളും ഡീസലും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാകണമെന്നും അതുവഴി ഇന്ധനവിലയില്‍ 10 രൂപയോളം കുറവുണ്ടാകുമെന്നും മണല്‍ലോറി ഫെഡറേഷന്‍ നേതാവ് എസ്.യുവരാജ് ആവശ്യപ്പെട്ടു. 40 ലക്ഷം വാഹനഉടമകള്‍ പണിമുടക്കില്‍ പങ്കാളികളാവുമെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."