മുന്‍ ചാംപ്യന്‍മാര്‍ ഇന്ന് കളത്തില്‍
കൊല്‍ക്കത്ത: മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, മെക്‌സിക്കോ ടീമുകള്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. മറ്റ് മത്സരങ്ങളില്‍ ചിലി- ഇംഗ്ലണ്ടുമായും ഹോണ്ടുറാസ്- ജപ്പാനുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ എതിരാളി ന്യൂ കാലിഡോണിയയാണ്. ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇറാഖാണ് മെക്‌സിക്കോയുടെ എതിരാളികള്‍. ഗ്രൂപ്പ് ഇയിലെ ഫ്രാന്‍സ്- കാലിഡോണിയ, ഹോണ്ടുറാസ്- ജപ്പാന്‍ പോരാട്ടങ്ങള്‍ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലും ഗ്രൂപ്പ് എഫിലെ ചിലി- ഇംഗ്ലണ്ട്, ഇറാഖ് മെക്‌സിക്കോ പോരാട്ടങ്ങള്‍ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിന് ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ന്യൂ കാലിഡോണിയയാണ് എതിരാളികള്‍. ദുര്‍ബലരായ എതിരാളികളെ തകര്‍ത്ത് വിജയത്തുടക്കമിടാനാണ് ഫ്രാന്‍സ് ഒരുങ്ങുന്നത്. മെക്‌സിക്കോയ്ക്ക് ഏഷ്യന്‍ കരുത്തരായ ഇറാഖാണ് എതിരാളികള്‍. മെക്‌സിക്കോ- ഇറാഖ് പോരാട്ടമാണ് ഇന്നത്തെ ഹൈലൈറ്റ് മത്സരം. ചിലി- ഇംഗ്ലണ്ട് മത്സരവും കനക്കുമെന്ന് പ്രതീക്ഷിക്കാം.
ഭാവിയില്‍ ബാഴ്‌സലോണയ്ക്കായോ, റയല്‍ മാഡ്രിഡിനായോ കളിക്കാനിരിക്കുന്ന താരങ്ങള്‍ക്കെതിരേയാണ് ആദ്യ മത്സരത്തിനിറങ്ങുന്നതെന്ന ബോധ്യമുണ്ട്. പക്ഷേ അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. പൊരുതാനുറച്ചാണ് പോരിനിറങ്ങുന്നത്. ന്യൂ കാലിഡോണിയ പരിശീലകന്‍ ഡൊമിനിക്ക് വക്കാലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."