അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഒരാള്‍ക്കുകൂടി അറസ്റ്റ് വാറന്‍ഡ്
അങ്കാറ: അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരനെ തുര്‍ക്കി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരസ്പരം വിസ അനുവദിക്കുന്നത് ഇരുരാജ്യങ്ങളും നിര്ത്തിവച്ചിരിക്കുന്നതിനിടെ പുതിയ അറസ്റ്റ് വാറന്‍ഡുമായി തുര്‍ക്കി. അമേരിക്കന്‍ കോണ്‍സുലേറ്റിലെ മറ്റൊരു ജീവനക്കാരനെക്കൂടി അറസ്റ്റ് ചെയ്യുന്നതിനാണ് വാറന്‍ഡ്.
ഫത്ഹുല്ലാ ഗുലെനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആദ്യം ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ പുതിയ അറസ്റ്റ് വാറന്ഡിനിടയാക്കിയ കാരണം വ്യക്തമല്ല. ഈ ജീവനക്കാരനായി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് അറസ്റ്റ് ചെയ്ത അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരന് തുര്‍ക്കി പൗരനാണ്. അറസ്റ്റും വിസാ നിയന്ത്രണവും തുര്‍ക്കിയുടെ ഓഹരിവിപണിയെയും പണമൂല്യത്തെയും കാര്യമായി ബാധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള ബന്ധമാരോപിച്ച് അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരനെ തുര്‍ക്കി അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ചില ജര്‍മന്‍ പൗരന്മാരും അറസ്റ്റിലായിരുന്നു. ഇതേത്തുടര്‍ന്ന് തുര്‍ക്കിയിലേക്കു യാത്ര ചെയ്യുന്നതില്‍നിന്നു തങ്ങളുടെ പൗരന്മാരെ ജര്‍മനി നേരത്തേതന്നെ വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."