HOME
DETAILS
MAL
പശ്ചിമേഷ്യയിലെ സൈനികതാവളങ്ങള്‍ മാറ്റാന്‍ യു.എസിന് ഇറാന്റെ മുന്നറിയിപ്പ്
backup
October 11 2017 | 03:10 AM
തെഹ്റാന്: അമേരിക്കക്കെതിരേ ശക്തമായ പ്രതികരണവുമായി ഇറാന്.
ഇറാന്റെ സൈന്യത്തെ ഭീകര സംഘടനയാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിനെതിരേ ഇറാന് സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജഅ്ഫരി ആഞ്ഞടിച്ചു. സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് ഗൗരവമായ തിരിച്ചടി പ്രതീക്ഷിച്ചുകൊള്ളാമെന്ന് അദ്ദേഹം ഭീഷണി മുഴക്കി.
പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2,000 കിലോമീറ്റര്‍ ചുറ്റളവിലുള്ള പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ മാറ്റേണ്ടിവരും.
ആ താവളങ്ങളെയെല്ലാം തകര്‍ക്കാര്‍ ഇറാന് മിസൈലുകള്‍ക്ക് പ്രഹരശേഷിയുണ്ടെന്നും ജഅ്ഫരി മുന്നറിയിപ്പ് നല്കി. ബഹ്റൈന്‍, ഇറാഖ്, ഒമാന്‍, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."