ഉപരോധ ലംഘനം: നാലു കപ്പലുകളെ യു.എന്‍ നിരോധിച്ചു
വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരേ നിലനില്‍ക്കുന്ന ഉപരോധം ലംഘിച്ച നാലു കപ്പലുകള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ നടപടി. ലോകത്തിലെ ഒരു തുറമുഖങ്ങളിലും ഈ കപ്പലുകള്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.
കോമറോസ് രജിസ്‌ട്രേഷനുള്ള പെട്രെല്‍ 8, ദക്ഷിണാഫ്രിക്കയിലെ സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നേവിസിലെ ഹവോഫാന്‍ 6, ഉത്തരകൊറിയയിലെ ടോങ്‌സാന്‍ 2 എന്നീ കപ്പലുകള്‍ക്കും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത ജിയെ ഷണ്‍ കപ്പലിനുമാണ് അസാധാരണ തീരുമാനത്തിലൂടെ യു.എന്‍ നിരോധനം പ്രഖ്യാപിച്ചത്. ഉത്തരകൊറിയക്കെതിരായ യു.എന്‍ ഉപരോധം ലംഘിച്ചു സര്‍വിസ് നടത്തിയെന്നാണ് കപ്പലുകള്‍ക്കെതിരായ കുറ്റം. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ യോഗമാണ് നിരോധനം പ്രഖ്യാപിച്ചത്.
നിരോധിത മേഖലകളിലേക്കു ചരക്കുകള്‍ എത്തിച്ച കപ്പലുകളാണ് ഇവയെന്ന് ഉത്തരകൊറിയ ഉപരോധം നിരീക്ഷിക്കുന്ന യു.എന്‍ സംഘത്തിലെ ഹ്യൂഗ് ഗ്രിഫ്‌സ് പറഞ്ഞു. ഈ മാസം അഞ്ചു മുതലാണ് കപ്പലുകള്‍ക്കുള്ള നിരോധനം നിലവില്‍വന്നിരിക്കുന്നത്. എന്നാല്‍, ഇവയിലെ ചരക്കുകള്‍ മരവിപ്പിക്കുകയോ യാത്രാനുമതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.യു.എന്‍ അടക്കമുള്ളവരുടെ നിര്‍ദേശങ്ങളും അഭ്യര്‍ഥനയും മറികടന്ന് ആണവപരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോഴാണ് ഉത്തര കൊറിയക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."