ബോക്സ് ഓഫിസ് ടിക്കറ്റ് വില്‍പ്പന തുടരുന്നു
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന കൊച്ചിയില്‍ തുടരുന്നു.
വെള്ളിയാഴ്ചത്തെ ജര്‍മ്മനി- ഗ്വിനിയ, സ്പെയിന്- ഉത്തര കൊറിയ മത്സരങ്ങളുടേതുള്പ്പെടെയുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ലഭ്യമാണ്. കൊച്ചി സ്റ്റേഡിയത്തിന് മുന്നിലെ ബോക്സ് ഓഫിസ് മത്സര ദിനങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. മത്സര ദിവസം കടവന്ത്ര റീജ്യനല്‍ സ്പോര്‍ട്സ് സെന്ററിലാകും ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം 18ന് ഒരു പ്രീ ക്വാര്‍ട്ടര്‍ നോക്കൗട്ട് പോരാട്ടവും 22ന് ഒരു ക്വാര്‍ട്ടര്‍ ഫൈനലും കൊച്ചിയില്‍ നടക്കും. ഇതില്‍ കളിക്കാനെത്തുന്ന ടീമുകളെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് ശേഷമേ അറിയാനാകൂ. മൂന്ന് ദിവസങ്ങളിലെയും 80 രൂപ, 200 രൂപ, 400 രൂപ, 800 രൂപ ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."