ബേപ്പൂരില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്നു; നാലുപേരെ കാണാതായി
ഫറോക്ക്: മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് നാലു പേരെ കാണാതായി. കൊച്ചിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ കപ്പലിടിച്ചു തകര്‍ന്നത്. ഇതിലുïായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ രïുപേരെ രക്ഷപ്പെടുത്തി.
നാഗര്‍കോവില്‍ സ്വദേശികളായ കാര്‍ത്തിക്(21), സേവ്യര്‍ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സേവ്യറിന്റെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശികളായ ബോട്ടുടമ ആന്റോ, പ്രിന്‍സ്, ജോണ്‍സ്, രമ്യാസ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തീരസംരക്ഷണ, നാവികസേനകള്‍ തുടരുകയാണ്. ഇടിച്ച കപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് ഇവര്‍ കൊച്ചിയില്‍ നിന്നു പുറപ്പെട്ടത്. ബോട്ട് അപകടത്തില്‍ പെട്ടതോടെ 20 മണിക്കൂറോളം കടലില്‍ നീന്തുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് ബോട്ട് അപകടത്തില്‍പെട്ട വിവരം കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചി കേന്ദ്രത്തില്‍ നിന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കുന്നത്.
തീരസംരക്ഷണ സേനയുടെ കൊച്ചിയില്‍ നിന്നുള്ള ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് തകര്‍ന്നത് കïത്. സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടിലെ ജീവനക്കാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.
രാവിലെ വിവരമറിഞ്ഞയുടന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് നിന്ന് സി.404 രക്ഷാബോട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം സേനാംഗങ്ങളുമായി സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഇവരാണ് രാത്രി പത്തോടെ രക്ഷപ്പെട്ട തൊഴിലാളികളെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചത്. ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്റന്റ് മുഷ്ത്താഖ് അലിയുടെ മേല്‍നോട്ടത്തില്‍ അപകട വിവരമറിഞ്ഞതിനെ തുടര്‍ന്നു ബേപ്പൂര്‍ തുറമുഖത്ത് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."