ദമാമില്‍ പിടിച്ചുപറി രൂക്ഷം: സാമൂഹ്യപ്രവര്‍ത്തകനടക്കം നിരവധിപേര്‍ അക്രമത്തിനിരയായി
ദമാം: ദമാമില്‍ പിടിച്ചുപറി രൂക്ഷമായത് മലയാളികളടക്കമുള്ള വിദേശികളെ വലയ്ക്കുന്നു. മലയാളി സാമൂഹ്യപ്രവര്‍ത്തകനടക്കം കവര്‍ച്ചക്കിരയായി. പൊലിസിന്റെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് നേരത്തേ ശമനമുണ്ടായിരുന്ന കവര്‍ച്ചയാണ് ഇപ്പോള്‍ വീണ്ടും തലപൊക്കിയത്. ഇന്ത്യക്കാരടക്കം നിരവധിപേര്‍ കവര്‍ച്ചക്കിരയായതിനെ തുടര്‍ന്ന് പൊലിസ് ശക്തമായ ഇടപെടലാണ് നടത്തിയിരുന്നത്.
ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ പതിനഞ്ചോളം വിദേശികളാണ് അക്രമത്തിനിരയായത്.
സഊദി ദമാം കെ.എം.സി.സി തൃശൂര്‍ ജില്ലാ ട്രഷറര്‍ ശെഫീര്‍ അച്ചു പതിയാശേരിയും അക്രമത്തിനിരയായവരില്‍പ്പെടും.
ഇദ്ദേഹത്തെ ആക്രമിച്ച് കാറില്‍ കയറിയ സംഘം രണ്ടായിരം റിയാലോളം കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ നടന്ന ആക്രമണങ്ങളില്‍ പൊലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."