HOME
DETAILS

വക്കം ഷെബീര്‍ വധം: പ്രതികള്‍ക്ക് എട്ടുവര്‍ഷം കഠിന തടവ്

  
backup
October 13 2017 | 00:10 AM

%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b7%e0%b5%86%e0%b4%ac%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95



തിരുവനന്തപുരം: വക്കം ഷെബീര്‍ വധക്കേസിലെ പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കേസിലെ ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികളായ സതീഷ്, സന്തോഷ്, ഉണ്ണിക്കുട്ടന്‍ എന്ന വിനായക്, വാവ എന്ന കിരണ്‍കുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മാരകായുധം ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരിപാല്‍ ശിക്ഷ വിധിച്ചത്. കേസിലെ ആറാം പ്രതി നിതിന്‍ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിലെ അഞ്ചാം പ്രതി രാജു ആത്മഹത്യ ചെയ്തിരുന്നു.
2016 ജനുവരി 31ന് നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വക്കത്തേക്ക് ബൈക്കില്‍ വന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷണനെയും തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ച് നാലംഗ സംഘം തടയുകയും കാറ്റാടി മരത്തിന്റെ വടി ഉപയോഗിച്ച് ഷെബീറിനെ അടിച്ചു കൊന്നെന്നുമാണ് കേസ്. സംഭവം മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യമാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ പൊലിസിനെ സഹായിച്ചത്. പുത്തന്‍നട ദേവീ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് എഴുന്നള്ളത്തിന് എത്തിച്ച ആനയുടെ വാലില്‍ തൂങ്ങി ചിലര്‍ ആടിയിരുന്നു. ഇതിനെ തുടര്‍ന്ന് വിരണ്ട ആന കായലില്‍ ചാടി. ഈ കേസിലെ പ്രതികള്‍ക്കെതിരേ ഷെബീര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിനായിരുന്നു കൊലനടത്തിയത്.
പിഴത്തുക മരണപ്പെട്ട ഷെബീറിന്റെ മാതാവ് നസീമയക്ക് നല്‍കാനും ഉത്തരവിലുണ്ട്. നീതി ലഭിച്ചിട്ടില്ലെന്നും, ഹൈക്കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട ഷെബീറിന്റെ കുടുംബം പ്രതികരിച്ചു.കേസിന്റെ വിചാരണ ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെല്ലപ്പെട്ട ഷെബീറിന്റെ പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ 43 സാക്ഷികളെയും, 74 രേഖകളും കോടതി വിചാരണ വേളയില്‍ പരിഗണിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago