ഹാദിയയെ വധിക്കാന്‍ ഹിന്ദു പാര്‍ലമെന്റ് അംഗത്തിന്റെ ആഹ്വാനം
കൊച്ചി: ഹൈക്കോടതി വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹാദിയയെ കൊന്ന് ജയിലില്‍ പോകണമെന്ന് ഹാദിയയുടെ പിതാവ് അശോകനോട് ഹിന്ദു പാര്‍ലമെന്റ് അംഗം സി.പി.സുഗതന്റെ ആഹ്വാനം.
ഫേസ്ബുക്കിലൂടെയാണ് ഹാദിയയെ കൊലപ്പെടുത്താന്‍ സുഗതന്‍ പരസ്യ ആഹ്വാനം നടത്തിയത്. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഒക്ടോബര്‍ പത്തിനാണ് ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഹിന്ദു ഐക്യത്തിനുവേണ്ടി പ്രവര്‍ത്തക്കണമെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ഹിന്ദു പാര്‍ലമെന്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
''അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ!! മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്.
ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും മാതൃ, പിതൃത്വത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.
18 വയസ്സു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി?
18 കഴിയുന്നതോടുകൂടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം? മനുഷ്യന്റെ ബയോളജിക്കല്‍ പ്രതിഭാസമായ സ്‌നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് കുടുംബം. ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട് നിര്‍വചിക്കാന്‍ ആവില്ല.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."