റോഹിങ്ക്യകളെ തിരിച്ചയക്കരുതെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ സുപ്രിം കോടതിയുടെ അനുമതി. അന്തിമ വിധി വരുന്നത് വരെ അവരെ തിരിച്ചയക്കരുതെന്നും റോഹിങ്ക്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. റോഹിങ്ക്യകള്‍ ഇന്ത്യ വിട്ടു പോകേണ്ടതില്ല.
നവംബര്‍ 21 വരെ റോഹിങ്ക്യകളെ നാടുകടത്തരുതെന്നും സുപ്രിം കോടതി ഉത്തരവിട്ടു. അടിയന്തിര സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കോടതി ഹരജി പരിഗണിക്കുന്നത് നവംബര്‍ 21ലേക്ക് മാറ്റി.
റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ആരോപിച്ച് അവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയായിരുന്നു. ഇതിനെതിരേ റോഹിങ്ക്യകള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."