HOME
DETAILS

നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ആള്‍രൂപങ്ങള്‍

  
backup
October 14 2017 | 02:10 AM

%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b3%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

റഗുലര്‍ ഹോം കെയറിലൂടെ നിരന്തരമായി സാന്ത്വന പരിചരണം ലഭിച്ചു കൊണ്ടണ്ടിരിക്കുന്ന അന്ധയായ പാത്തുമ്മത്താത്തയുടെ വീട്ടിലേക്കുള്ള യാത്ര. റോഡില്‍വച്ചു തന്നെയുള്ള ഹോം കെയര്‍ വാഹനത്തിന്റെ ഹോണടി ശബ്ദം പാത്തുമ്മത്താത്ത തിരിച്ചറിഞ്ഞു.

'മോളേ... പാലിയേറ്റിവിലെ കുട്ടികള്‍ വരണ്ണ്ടണ്ട്ന്ന് തോന്നുന്നു; ഒന്നു നോക്ക്വോ. '
ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന പാത്തുമ്മത്താത്തയുടെ വീട്ടിലെ ഒരു ചെറിയ പെണ്‍കുട്ടി വാതിലിനടുത്ത് വന്ന് താഴേക്ക് നോക്കി പറഞ്ഞു.
'ഉമ്മൂമ്മാ അവര് നടന്ന് വര്ന്ന്ണ്ടണ്ട്.'
കഴിച്ചുകൊണ്ടണ്ടിരുന്ന ചായ ബാക്കിവച്ച് സഹോദര ഭാര്യയുടെ കൈ പിടിച്ച് പാത്തുമ്മത്താത്ത പൂമുഖത്തെത്തിയപ്പോഴും ഞങ്ങള്‍ വീടിന്റെ മുറ്റത്തേക്കുള്ള പടവുകള്‍ കയറുന്നേ ഉണ്ടണ്ടായിരുന്നുള്ളൂ. സ്ഥിരം തമാശ പറച്ചിലുകള്‍ക്കും രോഗവിവരങ്ങളുടെ പങ്ക് വെക്കലുകള്‍ക്കുമിടയില്‍ പാത്തുമ്മത്താത്തയുടെ അപ്രതീക്ഷിത ചോദ്യം ഞങ്ങളെ തേടിയെത്തി
'നിങ്ങള്‍ ഓളെ കണ്ടേണ്ടാ ?'
ആരെയാ ഉമ്മാ ഉദ്ദേശിച്ചത് ?
'ഇമ്പിച്ചിപ്പാത്തൂനെ '
തന്റെ വീടിന്റെ രണ്ടണ്ടു മൂന്നു വീടുകള്‍ക്ക് അപ്പുറത്ത് മരണാസന്നയായി കിടക്കുന്ന രോഗിയെയാണവര്‍ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ക്ക് മനസിലായി .
' ഇല്ല ഉമ്മാ... ഇനി അങ്ങോട്ടാണ് പോവുന്നത് .' ഞങ്ങള്‍ മറുപടി നല്‍കി.
'എന്റെ കൂട്ടുകാരിയാണവള്‍, എപ്പോഴും എന്നെ കാണാന്‍ വരുമായിരുന്നു. ഇപ്പം ചിറീല് വെള്ളം നനച്ച് കൊടുക്ക്വാന്നാ കേട്ടത്. ഇനി ഒരിക്കലും അവളെന്നെ കാണാന്‍ വരൂല്ല...' ഇതു പറഞ്ഞ് പാത്തുമ്മത്താത്ത തേങ്ങുകയായിരുന്നു.
തേങ്ങലുകള്‍ക്കിടയില്‍ അവര്‍ പറഞ്ഞു: ' മരിക്കുന്നയ്‌ന്റെ മുന്നെ ഓളെ ഒന്ന് കാണണായിരുന്നു. അത് ബല്യ ഒരു ആശയാണ്. എന്റെ ഒച്ച കേട്ടാല് ഓള് കണ്ണ് തൊറക്കും, ന്നിട്ട് എന്നെ നോക്കും' ഗദ്ഗദ കണ്ഠയായി പാത്തുമ്മത്താത്ത പറഞ്ഞു.
ഉമ്മാക്ക് അങ്ങനെ ഒരാഗ്രഹമുണ്ടെണ്ടങ്കില്‍ ഞങ്ങള്‍ അവിടെ എത്തിക്കാം. ഉമ്മാക്ക് പറ്റുമോ ഞങ്ങളോടൊപ്പം വരാന്‍ എന്ന മറുപടി കേള്‍ക്കേണ്ടണ്ട താമസം കസേരയില്‍ നിന്ന് യൗവനത്തിന്റെ പ്രസരിപ്പോടെ എഴുന്നേറ്റ് പാത്തുമ്മത്താത്ത പറഞ്ഞു.
'ന്റെ മക്കളേ, ങ്ങളോട് എങ്ങനെയാ പറയാന്ന് വിചാരിച്ചിട്ടാ... ങ്ങക്ക് വേറെയും സൂക്കേടകാരെ കാണണ്ടേണ്ട ?'
സാരമില്ല ഉമ്മാ... ഞങ്ങള്‍ നിങ്ങളെ കൊണ്ടണ്ടു പോവാം.
ആ ഉമ്മയുടെ മുഖത്തിന് പ്രകാശം വന്നു. തന്റെ പ്രിയ സുഹൃത്തിനെ കാണാനവര്‍ വീട്ടില്‍ നിന്നിറങ്ങി.
കൈ പിടിച്ചും താങ്ങിയെടുത്തും പടവുകളിറക്കി ഹോം കെയര്‍ വാഹനത്തിലിരുത്തിയപ്പോഴേക്കും അവരുടെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. അധികം വൈകാതെ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇമ്പിച്ചിപ്പാത്തുമ്മ ഉമ്മയുടെ വീടിന്റെ പൂമുഖത്തെത്തി.
ഹോം കെയര്‍ ടീമിനെ കണ്ടണ്ടതോടെ പ്രതീക്ഷയുടെ എന്തെങ്കിലും നാമ്പുകള്‍ ഉണ്ടണ്ടാവുമെന്ന് കരുതി ബന്ധുക്കള്‍ പുറത്തുവന്നു. ആരോഗ്യവതിയായപ്പോള്‍ എപ്പോഴും ഉമ്മ കാണാന്‍ പോയിരുന്ന ഉമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി, പാത്തുമ്മത്താത്ത, ഇതാ വരുന്നു. അവിടെയുണ്ടണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെ കണ്ണുകള്‍ സജലങ്ങളായി. കണ്ണീരിന്റെ ഉപ്പുരസം അവരില്‍ ചിലരെങ്കിലും നുണഞ്ഞു.
'ഞാന് ന്റെ പാലിയേറ്റീവിലെ കുട്ടികളോട് പറഞ്ഞതാ.. ഞാനും ങ്ങോട്ട് വര്യാന്ന്.' ഇതും പറഞ്ഞ് ബന്ധുക്കളുടെയും നഴ്‌സ് രേഷ്മയുടെയും കൈകളില്‍ മുറുകെ പിടിച്ച് പാത്തുമ്മത്താത്ത തന്റെ പ്രിയ സുഹൃത്തിനെ കാണാനായി വീട്ടിലേക്ക് കടന്നു.
പണിതീരാത്ത വീട്ടിലെ തല്‍ക്കാലം തയ്യറാക്കിയ മുറിയില്‍ കിടക്കുന്ന ഇമ്പിച്ചിപ്പാത്തുമ്മ ഉമ്മയുടെ ശ്വാസോച്ഛ്വാസത്തിന്റെ നേര്‍ത്ത ശബ്ദം കാതുകളില്‍ ചെന്നു പതിച്ചിട്ടുണ്ടണ്ടാവണം. അല്ലാതെ അന്ധയായ പാത്തുമ്മത്താത്ത എങ്ങനെ തിരിച്ചറിയാന്‍.
തന്റെ വിറക്കുന്ന കൈകള്‍ ഇമ്പിച്ചിപ്പാത്തുമ്മ ഉമ്മയുടെ കൈകളോട് ചേര്‍ത്ത് അവര്‍ പറഞ്ഞു. 'ഒന്നു കണ്ണ് തുറക്കൂ; നിക്ക് നിന്നെ കാണാന്‍ പറ്റൂലാന്ന് അറിയാലോ? ന്നെ ഒന്ന് നോക്കീറ്റ് കണ്ണ് പൂട്ടിക്കോ.' ഇതും പറഞ്ഞ് ഉമ്മയുടെ നെറുകയില്‍ ചുടുചുംബനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഈറനണിഞ്ഞ ഒരു പാട് കണ്ണുകള്‍ സാക്ഷികളാവാനുണ്ടണ്ടായിരുന്നു ഹോം കെയര്‍ ഡ്രൈവര്‍ രാജേഷുള്‍പ്പെടെ.
തൊട്ടടുത്തെത്തി നില്‍ക്കുന്ന മരണത്തിന്റെ കൊടും തണുപ്പിലേക്ക് നീങ്ങും മുമ്പ് നിഷ്‌കളങ്കമായ ഒരു സ്‌നേഹപ്രകടനത്തിന്റെ തലോടല്‍...
ആ വാക്കുകള്‍ മനസില്‍ കോറിയിട്ട ചിന്തകള്‍...
തിരക്കുപിടിച്ച ജീവിതത്തി
നിടയില്‍ ഇത്തരം നിഷ്‌കളങ്കമായ സൗഹൃദം നിലനിര്‍ത്താന്‍ പറ്റുമോ? ആവോ?
(കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ ഫിസിഷ്യനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago