HOME
DETAILS
MAL
കലാലയ രാഷ്ട്രീയം: ഹൈക്കോടതി വിധിയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി
backup
October 14 2017 | 23:10 PM
തൊടുപുഴ: കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതിവിധിയെ പരോക്ഷമായി പിന്തുണച്ച് മുന്‍ വിദ്യാര്‍ഥി നേതാവു കൂടിയായ ഉമ്മന്‍ചാണ്ടി രംഗത്ത്. കലാലയങ്ങളില്‍ അക്രമരാഷ്ട്രീയം അരങ്ങേറുന്നതു കൊണ്ടാണ് ഇപ്പോഴത്തെ കോടതിവിധിയെന്ന് തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കലാലയരാഷ്ട്രീയം നിരോധിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും അതിന്റെ പേരിലുള്ള അക്രമങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. എസ്.എഫ്.ഐയും എ.ബി.വി.പിയുമാണ് അക്രമം നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."