ട്രെയിനില്‍ ഭക്ഷണ പരിഷ്കരണവുമായി റെയില്‍വേ
മുംബൈ: ട്രെയിനില്‍ ഭക്ഷണ പരിഷ്കരണത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റിപ്പോര്‍ട്ട് അനുസരിച്ച് വിമാനങ്ങളിലേതുപോലെ റെയില്‍വേയിലും മെനു കാര്‍ഡ് നടപ്പാക്കാനാണ് നീക്കം. വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെനു പരിഷ്കരണത്തിനായി റെയില്‍വേ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വിമാനങ്ങളിലേതുപോലെയുള്ള വിഭവങ്ങളായിരിക്കും റെയില്‍വേയിലും നല്‍കുക. ഇതേക്കുറിച്ച് പഠിച്ച റെയില്‍വേ കമ്മിഷന് മെനുപരിഷ്കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു. മെനു പരിഷ്കരിക്കുന്നതോടൊപ്പം വില കുറയ്ക്കുന്നതടക്കം നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭക്ഷണത്തിനായി യാത്രക്കാര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും. രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരം റെയില്‍വേ മുന്നോട്ടുവച്ചിരുന്നുവെങ്കിലും 20 ശതമാനം ആളുകള്‍ ഇത് നിരസിച്ചതായാണ് വിവരം. പെട്ടെന്ന് തയാറാക്കി നല്കാന് സാധിക്കുന്ന ഭക്ഷണങ്ങള്‍ ട്രെയിനുകളില്‍ നല്കാന് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റെയില്‍വേ നിയോഗിച്ച കമ്മിഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."