HOME
DETAILS

നജീബ് അഹമ്മദ്: തിരോധാനത്തിന്റെ ഒരാണ്ട്; സങ്കടക്കടലായി ഉമ്മ

  
Web Desk
October 15 2017 | 10:10 AM

%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d

 

ന്യൂഡല്‍ഹി: ഒന്നും രണ്ടുമല്ല ഒരു വര്‍ഷമായി ആ ഉമ്മ ചോദിച്ചു കൊണ്ടേയിരിക്കുകയാണ്, മകനെ എന്താണ് ചെയ്തതെന്ന്. തോരാത്ത കണ്ണീര്‍ മഴയായി അവര്‍ അപേക്ഷിച്ചു കൊണ്ടിരിക്കുയാണ് അവനെ കൊണ്ടത്തരൂ എന്ന്. ഇവരെ നമുക്കറിയാം. നജീബ് അഹമ്മദിന്റെ ഉമ്മ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ്.

ഏതോ ഒരു മായാവിദ്യയിലെന്ന പോലെ നജീബ് അപ്രത്യക്ഷനായിട്ട് ഒക്ടോബര്‍ 15ന് ഒരു വര്‍ഷം തികയുകയാണ്. രാജ്യമെങ്ങും നജീബിനായി പോര്‍വിളി മുഴക്കിയിട്ടും സോഷ്യല്‍ മീഡിയകളില്‍ ഹാഷ്ടാഗുകളും പ്രതിഷേധങ്ങളും കത്തിയിട്ടും... സങ്കടം ആര്‍ത്തലച്ച അവന്റെ ഉമ്മ അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും അവര്‍ നിശബ്ദരാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ വിഭാഗങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും മറുപടി ഒന്നു മാത്രം. അറിയില്ല. അവനെവിടെയെന്ന്. അവന്റെ കാണാതാവലിന് തെളിവുകളില്ല.

നിലയ്ക്കാത്ത പോരാട്ടം....

കഴിഞ്ഞ വെള്ളിയാഴ്ചയും അവരൊത്തു കൂടി. ലോധി റോഡിലെ സി.ബി.ഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍. ജെ.എന്‍.യുവിലേയും ഡല്‍ഹി സര്‍വ്വകലാശാലയിലേയും ജാമിഅ മില്ലിയ്യയിലേയും വിദ്യാര്‍ഥികള്‍. 200ലേറെ ശബ്ദങ്ങള്‍ ഒരു ആരവമായി ഉയര്‍ന്നിട്ടും അത് അധികൃതരുടെ ചെവിയിലെത്തിയിട്ടില്ല.

നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘപരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും സജീവസാന്നിധ്യമാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസും സഹോദരി സദഫും.

ഒരു വര്‍ഷമായി തന്റെ മകനെ ഇവിടത്തെ പ്രമുഖ സര്‍വകലാശാലയില്‍ നിന്നും കാണാതായിട്ട്,…ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടാത്തതെന്തെന്ന് ഫാത്തിമ നഫീസ് ചോദിക്കുന്നു. ഒരുവര്‍ഷമായി രാജ്യത്തെ പ്രമുഖമായ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല. നജീബിനെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലിസോ യൂണിവേഴ്‌സിറ്റി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. ' എന്റെ മകനെ തല്ലിയവരെ അറസ്‌റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താല്‍ മനസ്സിലാവും അവന്‍ എവിടെയാണെന്ന് ' എന്ന് നിരവധി വേദികളില്‍ ഫാത്തിമ നഫീസ് ആവര്‍ത്തിച്ചു പറഞ്ഞു.

ജെ.എന്‍.യു വിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്ന് നജീബിന്റെ മാതാവ് ഒരിക്കല്‍ പറയുകയുണ്ടായി. 'മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കില്‍ താങ്കള്‍ എത്രത്തോളം അസ്വസ്ഥനാവും' എന്നാണു തനിക്കു വി.സിയോട് ചോദിക്കാനുള്ളത്- നഫീസ വികാരഭരിതയാവുന്നു.

കേസിനെ കുറിച്ച് പറയാന്‍ സി.ബി.ഐയില്‍ നിന്ന് ഒരാള്‍ പോലും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ എത്രയോ തവണ അവരെ വിളിച്ചു. അവരുടെ ഓഫിസ് കയറിയിങ്ങി. എന്നാല്‍ അവര്‍ എന്നെ കാണാന്‍ പോലും വിസമ്മതിക്കുന്നു. പുതുതായി ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.

ഒരു വര്‍ഷമായി ഞാന്‍ പോരാട്ടത്തിലാണ്. ഡല്‍ഹിയില്‍ ഹൈദരാബാദില്‍ അങ്ങനെ രാജ്യമെങ്ങും ഞാന്‍ സഞ്ചരിച്ചു. എന്നിട്ടും എന്റെ മകന്റെ അവശിഷ്ടം പോലുമില്ല. കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ഹാജരായില്ല. അവരുടെ അഭിഭാഷകര്‍ മാത്രമാണ് അവിടെ വരുന്നത്- അവര്‍ പറയുന്നു.


നോവോര്‍മകള്‍.....

എന്റെ മകന്‍ നജീബ് ജീവിതത്തില്‍ വലിയ സന്തോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ല. അവന്റെ എല്ലാ ബുക്കുകളും ഇവിടെ ഈ അലമാരയില്‍ ഇപ്പോളും അങ്ങനെത്തന്നെയുണ്ട്. കഴിഞ്ഞ ഈദിനു അവനു ധരിക്കാനുള്ള പൈജാമയും കുര്‍ത്തയും ഞാന്‍ വാങ്ങിവെച്ചിരുന്നു. അവന്‍ വരുമെന്ന പ്രതീക്ഷയില്‍. അതിപ്പോളും അവന്റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.' മകന്റെ ഓര്‍മയില്‍ ആ ഉമ്മ വിതുമ്പി. എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാന്‍ എന്റെ മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആലോചിക്കും'

ഒക്ടോബര്‍ 18 നു നജീബ് അഹമ്മദിന്റെ പിറന്നാളാണ്. ജന്മദിനങ്ങളില്‍ അവനെ ഞാന്‍ രാവിലെ ഉണര്‍ത്തും. അവനു ഇഷ്ടമുള്ള മധുരമുള്ള ബ്രെഡ് ഉണ്ടാക്കിക്കൊടുക്കും. അവനു ഏറെ ഇഷ്ടമാണ് അത്. അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നും തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ട്. ആയിരങ്ങളുടെ പ്രാര്‍ത്ഥന അവനോടൊപ്പമുണ്ട്. അത് സ്വീകരിക്കപ്പെടും ' പ്രതീക്ഷയില്‍ നഫീസ കണ്ണു തുടച്ചു.

തങ്ങളുടെ കുടുംബം ഒരു വര്‍ഷത്തോളമായി നജീബിനെ കാത്തിരിക്കുകയാണെന്നും എപ്പോഴാണ് ഞങ്ങള്‍ക്ക് നീതി കിട്ടുകയെന്നും നജീബിന്റെ സഹോദരി സദഫ് ചോദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി , മനുഷ്യര്‍ക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പഠിക്കണം , ഈ അവസ്ഥകള്‍ മാറ്റണം എന്ന് നജീബ് ആഗ്രഹിച്ചു. ഇന്ത്യ ഒരു ഐഡിയല്‍ രാജ്യമാവണം എന്ന് സ്വപ്‌നം കണ്ടു. പക്ഷെ നമ്മുടെ രാജ്യത്തെ ചില കുഴപ്പക്കാരായ ആളുകള്‍ ഇത് അനുവദിക്കുന്നില്ല. നമ്മള്‍ ഇപ്പോള്‍ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ നജീബുമാര്‍ ഇനിയും ഉണ്ടാകും. ഒരു നജീബിനെ ഒഴിവാക്കിയാല്‍ അവനെ പോലെ 1000 നജീബുമാര്‍ ഉയര്‍ന്നു വരും. എല്ലാവരും നജീബിനു വേണ്ടി ഒരുമിച്ച് നില്‍ക്കണം. അവനെ മറവിക്ക് വിട്ടുകൊടുത്തൂടാ. നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കണം. എവിടെയാണ് നജീബ് എന്ന്?' മുസ്‌ലിം ഇന്ത്യ വെബിന്റെ #WhereIsNajeeb കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് വീഡിയോവില്‍ സദഫ് ചോദിക്കുന്നു.

അണയുന്നില്ല.. പ്രതിഷേധച്ചൂളകള്‍...

ജെ.എന്‍.യുവിന്റെ ചുമരുകളില്‍ ഇപ്പോഴും ആ ചോദ്യമുണ്ട്. എവിടെ നജീബ്. അവിടെ കുട്ടികളും നേതാക്കളും അവനെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. നജീബിന്റെ ഉമ്മ ഇതുവരെ പരിശ്രമം അവസാനിപ്പിച്ചിട്ടില്ല. സോഷ്യല്‍ മീഡിയകള്‍ അവനായുള്ള പോരാട്ടം തുടരുന്നു.... അങ്ങിനെ ഈ ലോകത്തെല്ലായിടത്തും അവനുണ്ട.് എന്നിട്ടും.. നജീബ് കാണാതായവനാണ്... അറിയില്ല ആര്‍ക്കും അവനെവിടെയെന്ന്...

കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  6 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  10 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  10 hours ago