HOME
DETAILS

റിയാദ് തീപിടിത്തം : മരിച്ചവരില്‍ ആറു പേര്‍ ഇന്ത്യക്കാരും രണ്ടു പേര്‍ വീതം പാകിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളും

ADVERTISEMENT
  
backup
October 16 2017 | 05:10 AM

12526699998888999-2

 

റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ഫര്‍ണിച്ചര്‍ ഫാക്റ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്തു പേര്‍ മരിച്ചു.

ഇതില്‍ ആറു പേര്‍ ഇന്ത്യക്കാരും രണ്ടു പേര്‍ വീതം പാകിസ്ഥാന്‍, ബംഗഌദേശ് സ്വദേശികളുമാണ്. മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മലയാളികള്‍ ഇവിടെ ജോലിയെടുക്കാത്തതിനാല്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള വിവരം. റിയാദിലെ ബദ്ര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ഫാക്റ്ററിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കനത്ത തീപിടുത്തം ഉണ്ടായത്. ഇവിടെ ഗോഡൗണിനുള്ളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത് .

പുലര്‍ച്ചെ നാലേ കാലോടെയാണ് സിവില്‍ ഡിഫന്‍സിനു തീപിടിത്ത വിവരം ലഭിച്ചത്. കുതിച്ചെത്തി തീയണക്കാനുള്ള പ്രവര്‍ത്തനം ഞൊടിയിടയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ സമീപപ്രദേശങ്ങളിലേക്ക് തീ പടരാടാതിരിക്കാന്‍ സഹായകരമായി.

സിവില്‍ ഡിഫന്‍സും പൊലിസും റെഡ്ക്രസന്റും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. മൂന്നു പേര്‍ തീപൊള്ളലേറ്റു കത്തിക്കരിഞ്ഞും ഏഴു പേര്‍ കനത്ത പുകയില ശ്വാസം മുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റു അവശനിലയിലായ മൂന്നു പേരെ ആശുപത്രിയില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങള്‍ കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫര്‍ണിച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയ്യാറാക്കുന്നതാണ് കമ്പനി. ഇവിടെ നടക്കുന്ന പ്രധാന ജോലിയായ പെയിന്റിങ്ങിനു വേണ്ടിയുള്ള പെയിന്റും പോളിമര്‍ വസ്തുക്കളുമുണ്ടായിരുന്നു ഇവിടെ നിറയെ . ഷോട്ട് സര്‍ക്യൂട്ടോടെ ഇവയിലൂടെ തീ ആളിക്കത്തിയെന്നാണ് വിവരം.

നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചു നടത്തിയ പരിശ്രമമാണ് മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്. വര്‍ക്ക് ഷോപ്പ് ഉടമ ദുരന്ത നിവാരണ കാര്യങ്ങള്‍ പാലിക്കാതിരുന്നതാണ് തീപിടിത്തത്തിന് കാരണം. വര്‍ക്ക് ഷോപ്പുകള്‍ക്കകത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉള്ളില്‍ താമസം ഒരുക്കുന്നത് നിയമ ലംഘനമാണ്.

തൊഴിലാളികള്‍ ഇതിനുള്ളിനാണ് കിടന്നുറങ്ങിയതെന്നതാണ് ഇത്രയും പേര്‍ മരിക്കാന്‍ കാരണം. സംഭവത്തില്‍ല്‍ വിവിധ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച്ച റിയാദിലെ തന്നെ അല്‍ മുല്‍ക് സ്ട്രീറ്റിലെ വീട്ടില്‍ ഉണ്ടായ മറ്റൊരു തീപിടുത്തത്തില്‍ വീട്ടിലെ നാല് കുടുംബങ്ങള്‍ പുക ശ്വസിച്ച് മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  a month ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  a month ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  a month ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  a month ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  a month ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  a month ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  a month ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  a month ago