HOME
DETAILS
MAL
ചാലക്കുടി കൊലപാതകം: ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് രേഖകള്‍ കണ്ടെത്തി
backup
October 17 2017 | 13:10 PM
കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി. റെയ്ഡില്‍ വസതു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.
ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറിയതിന്റെ രേഖകളാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കംപ്യൂട്ടറും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് കാണിച്ച് മുദ്ര വച്ച കവറില്‍ പൊലിസ് കഴിഞ്ഞ ദിവസം വിവരങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം ഉദയഭാനുവിന്റെ വീട്ടില്‍ ഇന്ന് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."