യമനില്‍ യു എസ് സൈന്യത്തിന്റെ വ്യോമാക്രമണം: ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. യമന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അമേരിക്ക ഇവിടെ ഇത്തരത്തിലുള്ള വലിയൊരു വ്യോമാക്രമണം നടത്തുന്നത്.
മധ്യ യമനില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാംപിനു നേരെയാണ് അമേരിക്കന്‍ ആക്രമണം. യമന്‍ ജനതക്ക് ഇവിടേക്കുള്ള പ്രവേശനം പ്രാദേശിക നേതാക്കള്‍ തടഞ്ഞിരിക്കുകയാണെന്നും ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈദ പ്രവിശ്യയില്‍ രണ്ടു ഐ.എസ് പരിശീലന ക്യാംപുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയതെന്നും പുതിയ പോരാളികളെ രംഗത്തിറക്കാനുള്ള ശ്രമത്തിനെതിരെയാണ് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതെന്നും മേഖലയിലെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ തരത്തിലുള്ള തോക്ക്, റോക്കറ്റ്, ഗ്രനേഡ്, തുടങ്ങിയവക്കുള പരിശീലന കേന്ദ്രമായാണ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്.
ഐ എസ് തീവ്രവാദികളുടെ ലീഡര്‍ഷിപ്പ്, നെറ്റ്‌വര്‍ക്ക്, തുടങ്ങിയ ഈ ഒരൊറ്റ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞാതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. യമനിലെ കേന്ദ്രങ്ങള്‍ അമേരിക്കക്കെതിരെയും ലോകത്തിനെതിരെയും തിരിയാനുള്ള ഐ എസ് പരിശീലന കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിച്ചതെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ബൈദാ പ്രവിശ്യയില്‍ ഐ എസ് പിടി മുറുക്കിയ ശേഷം ഐ എസ് നേതാക്കളായ യമന്‍ ചീഫ് അബൂബിലാല്‍ അല്‍ ഹര്‍ബി, മുന്‍ വിദേശ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി എന്നിവരെ അമേരിക്ക നേരത്തെ തന്നെ കൊലപ്പെടുത്തിയിരുന്നു. നേരത്തെ അമേരിക്ക ഇടയ്ക്കിടെ തീവ്രവാദ നേതാക്കളെ ലക്ഷ്യം വച്ച് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."