അറബ് സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം
ദോഹ: പ്രഥമ ഖത്തര്‍ നാഷണല്‍ മ്യൂസിക് കോംപറ്റീഷനില്‍ അറബ് ഗാനാലാപന വിഭാഗത്തില്‍ ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നബീല്‍ അബ്ദുല്‍ സലാം വിവിധ അറബ് രാജ്യക്കാരോടോപ്പം മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'ഖത്തര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എജ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ്' ന്റെയും ഖത്തര്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെയും സഹകരണത്തോടെ' ഖത്തറിലെ മൂവിങ്ങ് യംഗ് ആര്‍ട്ടിസ്റ്റ് (എം.വൈ.എ) ആണ് ഇദം പ്രഥമമായി പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ 15 മുതല്‍ 18 വരെ കത്താറ ഡ്രാമ തിയേറ്ററില്‍ നടന്ന മത്സരത്തില്‍ പ്രസ്തുത വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് നബീല്‍. നബീല്‍ ആലപിച്ച അറബ് ക്ലാസിക്കല്‍, ഖത്തരി ട്രഡീഷണല്‍ ഗാനങ്ങള്‍ അമ്പരപ്പിക്കുകയുണ്ടായി എന്ന് വിധിപ്രഖ്യാപനത്തിനു ശേഷം മുഖ്യ വിധികര്‍ത്താവായ ഖത്തര്‍ ഫിലര്‍മോണിക് ഓര്‍ക്കസ്ട്ര സപ്പോര്‍ട്ട് മാനേജര്‍, ഖത്തരി ഗായകന്‍ നാസര്‍ സുഹൈം നസീബ് പറയുകയുണ്ടായി.
വ്യാഴാഴ്ച കത്താറയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഖത്തറിലെ കൊറിയന്‍ അംബാസിഡര്‍ HE Heung Kyeong Park നബീലിന് 'അരിറാങ് അവാര്‍ഡ്' നല്‍കി. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ബിസിനസ്സ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നബീലിന്റെ ആലാപന ശൈലി ശ്രദ്ധയില്‍പെട്ട ഖത്തര്‍ മ്യൂസിക് അക്കാദമി അധികൃതര്‍ അടുത്ത മാസം മുതല്‍ അറബ് സംഗീതം ശാസ്ത്രീയമായി പഠിക്കാനുള്ള അവസരം നബീലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുറ്റ്യാടി സ്വദേശിയും ഖത്തര്‍ ഇക്കണോമിക് സോണ്‍ ഉദ്യോഗസ്ഥനുമായ ഓ.എസ്. അബ്ദുല്‍ സലാമിന്റെയും ബല്‍കീസിന്റെയും 10 മക്കളില്‍ നാലാമത്തെയാളാണ് നബീല്‍. ഖത്തര്‍ മ്യൂസിക് അക്കാദമി മുന്‍ അംബാസഡറും, ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്റെ സംഘാംഗവുമായ നാദിര്‍ അബ്ദുല്‍ സലാമിന്റെ സഹോദരനാണ്.
നബീലിനോടൊപ്പം 7 സഹോദരങ്ങള്‍ ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. നിലവില്‍ മലേഷ്യയിലെ ലിംകോക് വിങ് യൂണിവേഴ്‌സിറ്റി അംബാസഡര്‍ ആയ നാദിര്‍ 'റെക്കോഡിങ് ആര്‍ട്‌സ്' ബിരുദത്തിനും മറ്റൊരു സഹോദരന്‍ നുസൈം അബ്ദുല്‍ സലാം ഇതേ യൂണിവേഴ്‌സിറ്റിയില്‍ 'സ്‌പോര്‍ട്‌സ് മാനേജ്‌മെന്റി' നും പഠിക്കുന്നു.
ഫോട്ടോ: കത്താറ ഡ്രാമ തീയേറ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തറിലെ കൊറിയന്‍ അംബാസിഡര്‍ HE Heung Kyeong Park നബീലിന് 'ARIRANG AWARD' നല്‍കി ആദരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."