അറബ് സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം
ദോഹ: പ്രഥമ ഖത്തര്‍ നാഷനല്‍ മ്യൂസിക് കോമ്പറ്റീഷനില്‍ അറബ് ഗാനാലാപന വിഭാഗത്തില്‍ മലയാളിയായ നബീല്‍ അബ്ദുല്‍ സലാം ജേതാവായി. വിവിധ അറബ് രാജ്യക്കാര്‍ക്കൊപ്പം മത്സരിച്ചാണ് ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കൂടിയായ നബീല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഖത്തര്‍ നാഷനല്‍ കമ്മിഷന് ഫോര്‍ എജ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ്, ഖത്തര്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്ര എന്നിവയുടെ സഹകരണത്തോടെ മൂവിങ് യങ് ആര്‍ടിസ്റ്റ്സ് (എം.വൈ.എ) ആണു പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ 15 മുതല്‍ 18 വരെ കത്താറ ഡ്രാമ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ഈ വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് നബീല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ ഹെ ഹ്യൂങ് ക്യോങ് പാര്‍ക് നബീലിനു പുരസ്കാരം കൈമാറി.
കുറ്റ്യാടി സ്വദേശിയും ഖത്തര്‍ എക്കണോമിക് സോണ്‍ ഉദ്യോഗസ്ഥനുമായ ഒ.എസ് അബ്ദുല്‍ സലാമിന്റെയും ബല്‍കീസിന്റെയും 10 മക്കളില്‍ നാലാമത്തെയാളാണ് നബീല്‍. ഖത്തര്‍ മ്യൂസിക് അക്കാദമി മുന്‍ അംബാസഡറും ബ്രിട്ടീഷ് ഗായകന് സാമി യൂസുഫിന്റെ സംഗീതബാന്‍ഡില്‍ അംഗവുമായ നാദിര്‍ അബ്ദുല്‍ സലാമിന്റെ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."