സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന് പൊലിസ് നോട്ടിസ്
കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സംഭവത്തില്‍ വിശദീകരണം തേടി ദിലീപിന് പൊലിസ് നോട്ടിസ്. ഒപ്പമുളളവരുടെ പേരും വിവരങ്ങളും നല്‍കണം. ഏജന്‍സിയുടെ ലൈസന്‍സ് നല്‍കണം. ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും അറിയിക്കണം. സ്വകാര്യ ഏജന്‍സിക്കും പൊലിസ് നോട്ടിസ് അയച്ചിട്ടുണ്ട്.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. മൂന്ന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം മുഴുവന്‍ സമയവും ഉണ്ടാവും. സായുധ സുരക്ഷയാണോ ദിലീപ് തേടിയതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെങ്കില്‍ കോടതിയെ അറിയിക്കുമെന്ന് എറണാകുളം റൂറല്‍ എസ്. പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമ്പതിനായിരം രൂപയാണ് ദിലീപ് സുരക്ഷാ ജീവനക്കാര്‍ക്ക് ഓരോ മാസവും നല്‍കേണ്ടത്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്‌സ് സ്വകാര്യ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. വിരമിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഏജന്‍സിയുടെ കേരളത്തിലെ തലവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."