HOME
DETAILS
MAL
കോഴിക്കോട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി
backup
October 22 2017 | 06:10 AM
കോഴിക്കോട്: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് നടക്കാവ് വെ.എം.സി.എ റോഡിനു സമീപമായിരുന്നു ഇദ്ദേഹം യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്.
ജോലി കഴിഞ്ഞ് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ പിറകെ ചെന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയുടെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ജംഷീറിനെ നടക്കാവ് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."