HOME
DETAILS
MAL
സ്കൂളിന് കെട്ടിടമില്ല; ഹരിദ്വാര്‍ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ നടുറോഡില്‍
backup
October 24 2017 | 08:10 AM
ഹരിദ്വാര്‍: കെട്ടിടമില്ലാത്തതിനാല്‍ ഹരിദ്വാറിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് നടുറോഡില്‍ പഠനം. സ്കൂള്‍ കെട്ടിടത്തിന്റെ ഉടമ യാതൊരു മുന്നറിയിപ്പും നല്‍കാതെ കെട്ടിടം തകര്‍ത്തതാണ് കുട്ടികളെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.
സര്‍ക്കാര്‍ സ്കൂളിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്നായിരുന്നു സ്കൂള്‍ വാടകക്കെട്ടിടത്തിലേക്കു മാറ്റിയത്. എന്നാല്‍ ദീപാവലി അവധിക്ക് ഉടമ കെട്ടിടം തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികള്‍ കണ്ടത് തകര്‍ത്ത നിലയിലുള്ള ക്ലാസ് മുറികളാണ്.
കെട്ടിടമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. പല കുട്ടികളും ഒഴിഞ്ഞ വയറുമായാണ് ക്ലാസുകളില്‍ ഇരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."